സ്‌പെയ്‌സ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജരായി സ്വപ്‌ന സുരേഷിന്റെ നിയമനം: പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് രണ്ടു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി

swapna suresh

കൊച്ചി: കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് (പിഡബ്ല്യൂസി) സംസ്ഥാന സര്‍ക്കാരിന്റെ ഐടി പദ്ധതികളില്‍ രണ്ടു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ഇലക്‌ട്രോണിക്, ഐടി വകുപ്പിന്റെ പദ്ധതികളില്‍ രണ്ടു വര്‍ഷത്തേക്ക് പിഡബ്ല്യൂസിക്ക് വിലക്ക് ഏര്‍പ്പെടുത്തുകയാണ്. ഉത്തരവ് ഇറങ്ങിയ 27 മുതലാണ് വിലക്കിനു പ്രാബല്യം.

കെ ഫോണ്‍ പദ്ധതിയുടെ പ്രൊജക്‌ട് മാനേജ്‌മെന്റ് യൂണിറ്റ് ആയി പിബ്ല്യൂസിയെ നിയോഗിച്ച കരാര്‍ തുടരേണ്ടതില്ലെന്ന നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.സ്‌പെയ്‌സ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജരായി സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിനെ നിയമിച്ചത് പിഡബ്ല്യൂസി ആയിരുന്നു.സ്‌പെയ്‌സ് പാര്‍ക്ക് പദ്ധതിയില്‍ റിസോഴ്‌സ് പേഴ്‌സണ്‍ നിയമനത്തില്‍ വരുത്തിയ വീഴ്ചയുടെ പേരിലാണ് നടപടി.

Loading...

ധാരണാപത്രം അനുസരിച്ച്‌ സ്‌പെയ്‌സ് പാര്‍ക്ക് പദ്ധതിയിയുടെ റിസോഴ്‌സ് പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ ഉത്തരവാദിത്തം പിഡബ്ല്യൂസിക്ക് ആയിരുന്നെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. തിരഞ്ഞെടുക്കപ്പെടുന്നവരെ വിദ്യാഭ്യാസ യോഗ്യത, മറ്റു പശ്ചാത്തല വിവരം എന്നിവ പരിശോധിക്കേണ്ടത് പിഡബ്ല്യൂസി ആണ്. എന്നാല്‍ ഒരു വ്യക്തിയെ നിയമിച്ചതില്‍ പിഡബ്ല്യൂസി ഈ ചുമതല വേണ്ടപോലെ നിറവേറ്റിയില്ല. ഇത് ഗുരുതരമായ കരാര്‍ ലംഘനമാണ്- ഉത്തരവില്‍ പറയുന്നു.