രാജ്യന്തര നിലവാരത്തില്‍ ഖത്തര്‍ ചാരിറ്റി

ദോഹ: ഖത്തര്‍ ചാരിറ്റി (ക്യുസി) 60 രാജ്യാന്തര മാനദണ്ഡങ്ങളും കൈവരിച്ചതായി അധികൃതര്‍. അറബ്, ഇസ്‌ലാമിക് മേഖലയില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ജീവകാരുണ്യ സംഘടനയാണു ക്യുസി. ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ക്യുസി അസിസ്റ്റന്റ് സിഇഒ മുഹമ്മദ് അലി അല്‍ ഗംദിയാണ് ഇക്കാര്യം അറിയിച്ചത്.

ഇതുവരെ 10 കോടി റിയാലിന്റെ സേവന പദ്ധതികളാണു ഖത്തറിനുള്ളില്‍ നടപ്പാക്കിയത്. 10 ലക്ഷത്തോളം പ്രവാസി തൊഴിലാളികളും കടക്കെണിയില്‍പെട്ട ഏതാനും സ്വദേശികളുമാണ് ഇതിന്റെ ഗുണഭോക്താക്കള്‍. സോമാലിയ എന്‍ജിഒ കണ്‍സോര്‍ഷ്യത്തിലും ക്യുസി ഇപ്പോള്‍ അംഗമാണ്.

Top