ദോഹ: ഖത്തറിലെ കൂട്ട പിരിച്ചിവിടലിന്റെ രക്തസാക്ഷിയായി പ്രവാസി യുവാവ് ജീവനൊടുക്കി. ഖത്തറിലെ പ്രവാസി സമൂഹത്തിന്റെ ആശങ്കകൾ വർദ്ധിക്കുന്നതിനിടെ ഉണ്ടായ ആത്മഹത്യ വീണ്ടും കൂട്ട പിരിച്ചുവിടൽ സജീവ ചർച്ചയാക്കുകയാണ്. പെട്രോളിയം കമ്പനിയിൽ ജോലിചെയ്തിരുന്ന ആന്ധ്ര ഗുണ്ടൂർ ജില്ലയിൽ മംഗൾഗിരി മരുതിനഗർ ഭാനുപ്രകാശാ(36)ണ് അൽകോറിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ചത്.

നാട്ടിൽ നിന്നും വളരെ കടബാധ്യതകൾ നിറഞ്ഞ ജീവിതത്തിനിടയിലാണ്‌ ഇദ്ദേഹം പ്രവാസി ജീവിതത്തിലേക്ക് വന്നത്. ഖത്തറിലേക്ക് എത്തിയത് വൻ തുക ചിലവിട്ടാണ്‌. ഒരാഴ്ച്ച മുമ്പാണ്‌ പിരിച്ചുവിടൽ നോട്ടീസും അതിനു പിന്നാലെ രാജ്യം വിട്ടു പോകാനുള്ള അന്ത്യ ശാസനവും ഖത്തർ തൊഴി-വിദേശ്യ കാര്യ വകുപ്പ് ജീവനക്കാരിൽ നിന്നും ഭാനു പ്രകാശിന്‌ ലഭിച്ചത്. ഇതോടെ ഖത്തറിൽ മറ്റൊരു പണി കണ്ടുപിടിക്കാനുള്ള സാധ്യതയും അടഞ്ഞു. പിതാവ് നാഗരാജു ,മാതാവ് മീനാക്ഷി ,സവിതയാണ് ഭാര്യ. കുടുംബവുമൊത്ത് താമസിക്കുകയായിരുന്നു. ജോലി നഷ്ടപെട്ടതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയായികൊണ്ടിരിക്കുകയാണ്.

qatar death

ഖത്തറിലെ പെട്രോളിയം കമ്പിനികളിലെ കൂട്ട പിരിച്ചിവിടലുമായി ബന്ധപ്പെട്ട് മാസങ്ങൾ മുമ്പ് പ്രവാസി ശബ്ദം ഫീച്ചർ പ്രസിദ്ധീകരിച്ചിരുന്നു. അന്ന് വ്യക്തമായ വിവരങ്ങളും മുന്നറിയിപ്പുകളും ആ വാർത്തയിലൂടെ ഞങ്ങൾ പുറത്തുവിട്ടിരുന്നു. എന്നാൽ കുറച്ചാളുകൾ അത്തരത്തിൽ ഒരു വിഷയം ഖത്തറിൽ എല്ലെന്ന് പ്രചരിപ്പിക്കുകയും ഞങ്ങളെ വിമർശിക്കുകയും ചെയ്തിരുന്നു. ഖത്തർ എണ്ണ കമ്പിനികളിലെ കൂട്ട പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ഞങ്ങൾ ഡിസംബർ ന്‌ പ്രസിദ്ധീകരിച്ച വാർത്ത ഈ ലിങ്കിൽ വായിക്കാം. ”ഖത്തറില്‍ കൂട്ട പിരിച്ചുവിടല്‍; പ്രവാസ ലോകം നടുക്കത്തില്‍.” 43100 ആളുകളാണ്‌ ആ വാർത്ത ഫേസ്ബുക്കിൽ മാത്രം ഷേർ ചെയ്തത്. കഴിഞ്ഞ ദിവസം

qatar-scaks-employees

സർക്കാർ സ്വകാര്യ ആശുപത്രികളിൽ വരാൻ പോകുന്ന കൂട്ട പിരിച്ചിവിടലും മലയാളികൾ അടക്കമുള്ള നേഴ്സുമാർക്ക് പിരിഞ്ഞു പോകാൻ നോട്ടീസ് കിട്ടിയതും ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ആ വാർത്ത ഈ ലിങ്കിൽ വായിക്കാം. ”ഖത്തറിൽ കൂട്ടപിരിച്ചുവിടൽ, മലയാളി നേഴ്സുമാർക്കും നോട്ടീസ്”. എന്തായാലും ഖത്തറിൽ തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് ആശാകരമല്ലാത്ത ചില സംഭവങ്ങൾ ഉരുണ്ടു കൂടുന്നു. തൊഴിൽ മേഖലയിലെ ചലനങ്ങൾ ശ്രദ്ധിക്കാനും സ്ഥിരതയുള്ള തൊഴിലുകൾ കണ്ടെത്തുവാനും പ്രവാസികൾ കരുതിയിരിക്കണം. തങ്ങളുടെ സ്ഥാപനങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളിലും എല്ലാവരും ജാഗ്രത പുലർത്തുകയും വേണം. എല്ലാ തൊഴിൽ മേഖലയിലും ജീവനക്കാരെ വെട്ടികുറയ്ക്കാനാണ്‌ നിലവിൽ നടക്കുന്ന നീക്കം. എണ്ണയുടെ വിലയിടിവാണ്‌ ഏറ്റവും പ്രധാനം. ഖത്തറിൽ വരാൻ പോകുന്ന ലോക കപ്പ് മൽസരം കഴിയുന്നതോടെ 5 ലക്ഷം ആളുകൾക്ക് 2021-2022 ഓടെ നിർമ്മാണ മേഖലയിൽനിന്നും പുറത്തു പോകേണ്ടിവരും.