ലോക കപ്പ്,ഖത്തറിനേ സഹായിക്കാൻ കിടിലൻ ഓഫറുമായി ഇറാൻ..എല്ലാം ടീമുകൾക്കും നക്ഷ്ത്ര ഹോട്ടൽ ഫ്രീ

ഖത്തറിൽ ലോക കപ്പ് നടക്കുമ്പോൾ സഹകരിക്കാതെയും സഹായിക്കാതെയും നെറ്റി ചുളിച്ച് അറബ് സഖ്യം നില്ക്കുന്നു. ഈ സാഹചര്യത്തിൽ ഖത്തറിനു എല്ലാ സഹായവും ഒരുക്കി ഇറാൻ രംഗത്ത്. വെറും സഹായമല്ല..എല്ലാ രാജ്യങ്ങളിലേ ടീമുകൾക്കും 7 സ്റ്റാർ നക്ഷത്ര താമസം ഒരുക്കും. ഓരോ രാജ്യക്കാർക്കും സൗജന്യമായി വിസയും യാത്രാ ടികറ്റും നല്കും. ഖത്തറിലാണ്‌ ലോക കപ്പ് എങ്കിലും അഥിതികൾ എല്ലാം ഇറാനിൽ താമസിക്കട്ടേ എന്നാണ്‌ സഹായം നല്കുന്ന ഇറാൻ പറയുന്നത്.

ടീമുകള്‍ക്ക് താമസത്തിനും മറ്റുമുള്ള സൗകര്യം തങ്ങള്‍ ഒരുക്കാമെന്നാണ് ഇറാന്റെ വാഗ്ദാനം. ഇതിന് വേണ്ടി പ്രത്യേക പദ്ധതിയും ഇറാന്‍ തയ്യാറാക്കി ഖത്തറിന് സമര്‍പ്പിച്ചു. ഖത്തറിന് ഇറാന്‍ ബന്ധമുണ്ടെന്നാരോപിച്ചാണ് സൗദി സഖ്യം ഖത്തറിനെതിരെ കഴിഞ്ഞവര്‍ഷം ഉപരോധം ചുമത്തിയത്. ഇറാന്റെ വാഗ്ദാനം ഖത്തര്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. മല്‍സരങ്ങള്‍ ഖത്തറില്‍ തന്നെ നടക്കും. എന്നാല്‍ താരങ്ങള്‍ ഇറാനില്‍ താമസിക്കട്ടെ. ഖത്തറില്‍ എത്തുന്ന താരങ്ങള്‍ക്കും വിഐപികള്‍ക്കും താമസ സൗകര്യം ഒരുക്കാന്‍ ഇറാന്‍ തയ്യാറാണെന്നാണ് വാഗ്ദാനം. ലോകകപ്പ് ടൂര്‍ണമെന്റ് എങ്ങനെ നടത്താമെന്ന് ഖത്തര്‍ പദ്ധതി തയ്യാറാക്കി വരികയാണ്. ഈ സാഹചര്യത്തിലാണ് ഇറാന്‍ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇറാനില്‍ നിന്ന് പ്രത്യേക വിമാന സര്‍വീസ് താരങ്ങള്‍ക്ക് മാത്രമായി ദോഹയിലേക്ക് നടത്താമെന്നും ഇറാന്‍ സമര്‍പ്പിച്ച പദ്ധതിയില്‍ പറയുന്നു. ഫിഫയുമായി ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് മുഖ്യ സംഘാടകന്‍ ഹസന്‍ തവാദി എഎഫ്പിയോട് പറഞ്ഞു. ഇറാന്‍ മാത്രമല്ല,

പല രാജ്യങ്ങളും ടീമുകള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2022 നവംബര്‍ 21നാണ് ഖത്തറില്‍ ലോകകപ്പ് മല്‍സരം ആരംഭിക്കുക. ഖത്തര്‍ അവസരം നല്‍കിയാല്‍ ഇറാന് വന്‍ നേട്ടമാകും. കാരണം ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഇറാന്‍ നേരത്തെ ചില പദ്ധതികള്‍ നടപ്പാക്കിയുരുന്നു. ഈ പദ്ധതികള്‍ക്ക് ഉണര്‍വ് പകരുന്നതാകും ഫുട് ബോള്‍ ടീമുകളുടെ വരവ്. അമേരിക്ക ഇറാനെതിരെ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. ഈ വേളയില്‍ സാമ്പത്തിക ഭദ്രത ശക്തിപ്പെടുത്താനുള്ള വഴി തേടുകയാണ് ഇറാന്‍. 2017 ജൂണ്‍ മുതലാണ് ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. ഇറാനെതിരെ ഖത്തര്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നാണ് ഉപരോധം പ്രഖ്യാപിക്കാന്‍ കാരണമായി പറഞ്ഞ പല വിഷയങ്ങളില്‍ ഒന്ന്. ഈ സാഹചര്യത്തില്‍ ഫുട് ബോള്‍ ടീമുകള്‍ക്ക് താമസം ഇറാനില്‍ ഒരുക്കിയാല്‍ ഗള്‍ഫില്‍ സമവായ ശ്രമം പൂര്‍ണമായി പരാജയപ്പെടുമെന്ന ആശങ്കയുമുണ്ട്.

അയല്‍രാജ്യങ്ങള്‍ തങ്ങള്‍ക്കെതിരെ ചുമത്തിയ ഉപരോധം പിന്‍വലിക്കുമെന്നാണ് കരുതുന്നതെന്ന് ഹസന്‍ അല്‍ തവാദി പ്രത്യാശ പ്രകടിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഖത്തറിലെത്തി മല്‍സരം കാണാന്‍ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ 32 ടീമുകള്‍ക്ക് കളിക്കാനുള്ള ആസൂത്രമാണ് ഖത്തര്‍ നടത്തുന്നതെന്നും മറ്റു കാര്യങ്ങളില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഖത്തറിലെ ലോകകപ്പ് ഫുട് ബോള്‍ ഒട്ടേറെ പ്രധാന്യമുള്ളതാണ്. എല്ലാ മല്‍സരങ്ങളും കാണാന്‍ ഇത്തവണ സാധിക്കുമെന്നാണ് എടുത്തുപറയേണ്ടത്. സ്റ്റേഡിയങ്ങല്‍ തമ്മിലുള്ള ദൂരം കുറവായതാണ് മെച്ചം. മാത്രമല്ല, മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ഒട്ടേറെയുള്ള രാജ്യമാണ് ഖത്തര്‍. വിസാ കാര്യങ്ങളിലെ ഇളവും ഇന്ത്യക്കാര്‍ക്ക് ഉപയോഗപ്പെടുത്താം. ടീമുകളുടെ എണ്ണ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഖത്തറിലെ സൗകര്യം മതിയാകില്ലെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വരുമ്പോള്‍ തൊട്ടടുത്ത രാജ്യങ്ങളിലേക്കു കൂടി മല്‍സരം വ്യാപിപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top