ഖത്തർ സമ്പദ് ‌വ്യവസ്ഥ 4.9% വളർച്ച നേടും: ലോകബാങ്ക്

ഖത്തറിന്റെ സമ്പദ് വ്യവസ്ഥ ഈ വർഷവും അടുത്ത 2 വർഷങ്ങളിലും അതിവേഗത്തിൽ വളർച്ച നേടുമെന്ന് റിപ്പോർട്ടുകള്‍. ലോക ബാങ്കിന്റെ ജൂണിലെ ഗ്ലോബൽ ഇക്കോണമിക് പ്രോസ്‌പെക്ട്‌സ് റിപ്പോർട്ട് പ്രകാരം ഈ വർഷം ജിഡിപി 4.9 ശതമാനമായും 2023 ൽ 4.5, 2024 ൽ 4.4 ശതമാനവുമായും വർധിക്കുമെന്നാണ് പ്രതീക്ഷ.

ഖത്തറിന്റെ സ്ഥിരതയുള്ളതും മാറ്റങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതുമായ സമ്പദ് വ്യവസ്ഥയുടെ വളർച്ച വേഗത്തിലാണ്. രാജ്യത്തിന്റെ ഉയർന്ന പ്രതിശീർഷ വരുമാനം, വിപുലമായ ഹൈഡ്രോ-കാർബൺ വിഭവങ്ങൾ, കനത്ത സാമ്പത്തിക അടിത്തറ എന്നിവയെല്ലാം ക്രെഡിറ്റ് പ്രൊഫൈലിന് ഗുണകരമാണ്.

Loading...

മധ്യദേശ, വടക്കൻ ആഫ്രിക്കൻ മേഖലയിലെ ഉൽപാദനം ഈ വർഷം 5.3 ശതമാനം വർധിക്കുമെന്നാണ് പ്രതീക്ഷ.നേരത്തെയുള്ള വിലയിരുത്തലുകളെക്കാൾ 0.9 ശതമാനം പോയിന്റ് ഉയർന്ന എണ്ണ വിലയെയാണ് പ്രതിഫലിപ്പിക്കുന്നത്. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വേഗമേറിയ വളർച്ചയാണിത്.