ഇന്ത്യയിലേക്ക് നേരിട്ട്​ അതിവേഗം പണമയക്കാൻ ക്യു.ഐ.ബി ആപ്

Money...
Money...

ഇ​ന്ത്യ​യി​ലേ​ക്ക് നേ​രി​ട്ട് പ​ണ​മ​യ​ക്കാ​നു​ള്ള സൗ​ക​ര്യംവുമായി ക്യു.​ഐ.​ബി (ഖ​ത്ത​ര്‍ ഇ​സ്​​ലാ​മി​ക് ബാ​ങ്ക്)​യു​ടെ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍. മൊ​ബൈ​ല്‍ ആ​പ്പി​ലെ ഡ​യ​റ​ക്‌ട് റെ​മി​റ്റ് സേ​വ​നം വ​ഴി​യാ​ണ് ഇ​ന്ത്യ​യി​ലെ ബാ​ങ്കു​ക​ളി​ലേ​ക്ക് നേ​രി​ട്ട് അ​തി​വേ​ഗം പ​ണ​മ​യ​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മേ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ വേ​ഗ​വും വി​ശ്വാ​സ്യ​ത​യു​മു​ള്ള സേ​വ​ന​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്കെ​ത്തി​ക്കു​ക​യെ​ന്ന ക്യു.​ഐ.​ബി​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ സേ​വ​നം.

ഡി​സം​ബ​ര്‍ അ​വ​സാ​നം വ​രെ ആ​ഴ്ച​യി​ല്‍ എ​ല്ലാ ദി​വ​സ​വും 24 മ​ണി​ക്കൂ​റും സേ​വ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. പു​തി​യ ഡ​യ​റ​ക്‌ട് റെ​മി​റ്റ് സേ​വ​ന​ത്തി​ലൂ​ടെ ക്യു.​ഐ.​ബി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് പ​ണ​മ​യ​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം വ​ള​രെ ല​ളി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ല​ളി​ത​മാ​യും വ​ര്‍​ധി​ച്ച സു​ര​ക്ഷ​യോ​ടെ​യും ഒ​രു മി​നി​റ്റി​നു​ള്ളി​ല്‍ ഇ​ന്ത്യ​യി​ലേ​ക്ക് പ​ണ​മ​യ​ക്കാ​ന്‍ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും ക്യു.​ഐ.​ബി വ്യ​ക്​​ത​മാ​ക്കു​ന്നു.

Loading...
App
App

ഇ​ന്ത്യ​യി​ലെ മു​ന്‍​നി​ര ബാ​ങ്കു​ക​ളി​ലൊ​ന്നാ​യ എ​ച്ച്‌.​ഡി.​എ​ഫ്.​സി​യു​മാ​യി ചേ​ര്‍​ന്നാ​ണ് ക്യു.​ഐ.​ബി സേ​വ​നം. ഇ​തി​ലൂ​ടെ ഇ​ന്ത്യ​യി​ലെ ഐ.​എം.​പി.​എ​സ്, എ​ന്‍.​ഇ.​എ​ഫ്.​ടി പെ​യ്മെന്‍റ് സ​ര്‍​വി​സു​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടാ​നും ക്യു.​ഐ.​ബി​ക്ക് സാ​ധി​ക്കും. ഐ.​എം.​പി.​എ​സ്, എ​ന്‍.​ഇ.​എ​ഫ്.​ടി സൗ​ക​ര്യ​മു​ള്ള ഏ​ത് ബാ​ങ്കി​ലേ​ക്കും നി​മി​ഷ നേ​ര​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ പ​ണ​മ​യ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന​താ​ണ് സ​വി​ശേ​ഷ​ത.

പ​ണ​മ​യ​ക്കു​ന്ന​വ​ര്‍​ക്ക് ഇ​ട​പാ​ടു​ക​ള്‍ ട്രാ​ക്ക് ചെ​യ്യാ​നും പു​തു​ക്കി​യ വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​തി​നും ക​ഴി​യും. എ.​ടി.​എം അ​ല്ലെ​ങ്കി​ല്‍ ഡെ​ബി​റ്റ് കാ​ര്‍​ഡ് ന​മ്ബ​റും ര​ഹ​സ്യ പി​ന്‍ ന​മ്ബ​റും ഉ​പ​യോ​ഗി​ച്ച്‌ എ​ളു​പ്പ​ത്തി​ല്‍ ആ​പ്പി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​നും സാ​ധി​ക്കും. ആ​പ്പി​ള്‍ സ്​​റ്റോ​ര്‍, ഗൂ​ഗ്​​ള്‍ പ്ലേ ​സ്​​റ്റോ​ര്‍, വാ​വെ ആ​പ് ഗാ​ല​റി എ​ന്നി​വ​യി​ല്‍ ക്യു.​ഐ.​ബി ആ​പ് ല​ഭ്യ​മാ​ണ്.