എലിസബത്ത് രാജ്ഞി അന്തരിച്ചു

ലണ്ടന്‍. എലിസബത്ത് രാജ്ഞി അന്തരിച്ചു. കഴിഞ്ഞ വര്‍ഷം ഓക്ടോബര്‍ മുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ അവരെ അലട്ടിയിരുന്നു. ബ്രിട്ടീഷ് രാജ്ഞിയുടെ വേനല്‍ക്കാല വസിയായ സ്‌കോട്ട്‌ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തിലാണ് അന്ത്യം. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടീഷ് രാജ്ഞിയായിരുന്നതിന്റെ റെക്കോര്‍ഡ് സ്വന്തമായുള്ള എലിസബത്ത് രാജ്ഞിക്ക് 96 വയസ്സായിരുന്നു. 70 വര്‍ഷം അവര്‍ രാജ്ഞിയായിരുന്നു. വ്യാഴാഴ്ച രാവിലെ വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം അവരുടെ ആരോഗ്യ നിലയില്‍ ഡോക്ടര്‍ ആശങ്കഅറിയിച്ചിരുന്നു.

ബക്കിങ്ഹാം കൊട്ടാരം പുറത്തിറക്കിയ പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെയാണ് എലിസബത്തിന്റെ മരണം അറിയിച്ചത്. എലിസബത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ മക്കളായ ചാള്‍സ്, ആന്‍, ആന്‍ഡ്രൂസ്,എഡ്വാര്‍ഡ് എന്നിവര്‍ ബാല്‍മൊറാലിലേക്ക് എത്തിയിരുന്നു. എലിസബത്തിന്റെ മരണത്തോടെ ചാള്‍സ് പുതിയ രാജാവാകും. 1952 ലാണ് എലിസബത്ത് ഭരണത്തില്‍ എത്തുന്നത്. എലിസബത്തിന്റെ ഭരണകാലത്ത് വിന്‍സന്റ് ചര്‍ച്ചില്‍ മുതല്‍ ലിസ് ്‌രസ് വരെ 15പ്രധാനമന്ത്രിമാര്‍ ബ്രിട്ടണ്‍ ഭരിച്ചു.

Loading...

ലോകത്ത് രാജവാഴ്ചയില്‍ കൂടുതല്‍ കാലം അധികാരത്തില്‍ ഇരുന്ന രണ്ടാമത്തെ വ്യക്തിയും എലിസബത്താണ്. 1926ല്‍ ജോര്‍ജ് ആറാമന്റെയും എലിസബത്ത് രാജ്ഞയുടെയും മകളായാണ് ജനനം. എലിസബത്ത് അലക്‌സാന്‍ഡ്ര മേരി വിന്‍സഡ്‌സര്‍ എന്നാണ് പേര്. ജോര്‍ജ് ആറാമന്റെ പിതാവും രാജവുമായിരുന്ന ജോര്‍ജ് അഞ്ചാമന്റെ ഭരണകാലത്തായിരുന്നു എലിസബത്തിന്റെ ജനനം.

രാജ്ഞിയുടെ ആരോഗ്യാസ്ഥിയുടെ പശ്ചാത്തലത്തില്‍ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണച്ചടങ്ങിന് ചരിത്രത്തിലാദ്യമായി സ്‌കോട്ട്‌ലന്‍ഡ് വേദിയായിരുന്നു. ചൊവ്വാഴ്ച സ്‌കോട്ട്‌ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തിലായിരുന്നു ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ലിസ് ട്രസിന്റെ സ്ഥാനാരോഹണ ചടങ്ങ് നടന്നത്. സാധാരണമായി ബക്കിങ്ഹാം കൊട്ടാരത്തിലാണ് ഈ ചടങ്ങ് നടക്കുന്നത്.