ഗോള്‍വാക്കറും സവര്‍ക്കറും ; വര്‍ഗീയ ഉള്ളടക്കം സിലബസില്‍ വരുന്നത്​ നല്ല​തല്ലെന്ന്​ ഉന്നതവിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ പി.ജി സിലബസുമായി ബന്ധപ്പെട്ട്​ ഉയര്‍ന്ന്​ വിവാദത്തില്‍ മറുപടിയുമായി ഉന്നതവിദ്യഭ്യാസ മന്ത്രി ആര്‍.ബിന്ദു. സിലബസുമായി ബന്ധപ്പെട്ട്​ സര്‍വകലാശാല വി.സിയോട്​ വിശദീകരണം തേടിയിട്ടുണ്ട്​. വി.സിയുടെ മറുപടി ലഭിച്ചതിന്​ ശേഷം കൂടുതല്‍ നടപടികളിലേക്ക്​ കടക്കും. വര്‍ഗീയ ഉള്ളടക്കം സിലബസില്‍ വരുന്നത്​ നല്ലതല്ലെന്നും മന്ത്രി പ്രതികരിച്ചു.

വിശദീകരണം കിട്ടുന്നമുറക്ക്​ ഇക്കാര്യത്തില്‍ മറുപടി നല്‍കാം. വിദ്യാര്‍ഥികള്‍ക്ക്​ സിലബസനുസരിച്ച്‌​ പാഠഭാഗങ്ങള്‍ പഠിപ്പിച്ച്‌​ തുടങ്ങാത്തതിനാല്‍ ഇത്​ ഇപ്പോള്‍ മരവിപ്പിക്കേണ്ട കാര്യമില്ല. വി.സിയുടെ വിശദീകരണം ലഭിച്ച ശേഷം ഇക്കാര്യങ്ങള്‍ ഉള്‍പ്പടെ പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.സിലബസ്​ വിവാദത്തില്‍ പ്രതിഷേധവുമായി കെ.എസ്​.യു, യൂത്ത്​ കോണ്‍ഗ്രസ്, ഫ്രറ്റേണിറ്റി, എം.എസ്​.എഫ്​​ പ്രവര്‍ത്തകര്‍ യൂനിവേഴ്​സിറ്റിക്ക്​​ മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഗോള്‍വാക്കറെയും സവര്‍ക്കറെയും ഉള്‍പ്പെടുത്തിയുള്ള സിലബസിലാണ് വിവാദമുയര്‍ന്നത്‌.

Loading...

കണ്ണൂര്‍ സര്‍വകലാശാലയിലെ പുസ്​തകവിവാദത്തില്‍ പ്രതികരണവുമായി വൈസ്​ ചാന്‍സലര്‍ ഗോപിനാഥ്​ രവീന്ദ്രന്‍ രംഗത്തെത്തിയിരുന്നു. പ്രതിഷേധം ഭയന്ന്​ തീരുമാനത്തില്‍ നിന്ന്​ പിന്നോട്ടില്ലെന്നും സര്‍വകലാശാലയുടെ പി.ജി സിലബസ്​ പിന്‍വലിക്കില്ലെന്ന്​ അദ്ദേഹം പറഞ്ഞിരുന്നു.

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ പി.ജി സിലബസുമായി ബന്ധപ്പെട്ട്​ ഉയര്‍ന്ന്​ വിവാദത്തില്‍ മറുപടിയുമായി ഉന്നതവിദ്യഭ്യാസ മന്ത്രി ആര്‍.ബിന്ദു. സിലബസുമായി ബന്ധപ്പെട്ട്​ സര്‍വകലാശാല വി.സിയോട്​ വിശദീകരണം തേടിയിട്ടുണ്ട്​. വി.സിയുടെ മറുപടി ലഭിച്ചതിന്​ ശേഷം കൂടുതല്‍ നടപടികളിലേക്ക്​ കടക്കും. വര്‍ഗീയ ഉള്ളടക്കം സിലബസില്‍ വരുന്നത്​ നല്ലതല്ലെന്നും മന്ത്രി പ്രതികരിച്ചു.

വിശദീകരണം കിട്ടുന്നമുറക്ക്​ ഇക്കാര്യത്തില്‍ മറുപടി നല്‍കാം. വിദ്യാര്‍ഥികള്‍ക്ക്​ സിലബസനുസരിച്ച്‌​ പാഠഭാഗങ്ങള്‍ പഠിപ്പിച്ച്‌​ തുടങ്ങാത്തതിനാല്‍ ഇത്​ ഇപ്പോള്‍ മരവിപ്പിക്കേണ്ട കാര്യമില്ല. വി.സിയുടെ വിശദീകരണം ലഭിച്ച ശേഷം ഇക്കാര്യങ്ങള്‍ ഉള്‍പ്പടെ പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.സിലബസ്​ വിവാദത്തില്‍ പ്രതിഷേധവുമായി കെ.എസ്​.യു, യൂത്ത്​ കോണ്‍ഗ്രസ്, ഫ്രറ്റേണിറ്റി, എം.എസ്​.എഫ്​​ പ്രവര്‍ത്തകര്‍ യൂനിവേഴ്​സിറ്റിക്ക്​​ മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.