സ്പായുടെ മറവില്‍ പെണ്‍വാണിഭം, പിടിയിലായവരില്‍ ഉന്നതരും

സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തിയിരുന്ന സംഘത്തെ പോലീസ് പിടികൂടി. സ്പായില്‍ നടത്തിയ റെയ്ഡില്‍ നിരവധി ഉന്നതരായ ഇടപാടുകാരും സൂത്രധാരന്മാരും പിടിയിലായി. 19 പുരുഷന്മാരെയും 10 സ്ത്രീകളെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. അവരില്‍ ഭൂരിഭാഗവും വിട്ടുവീഴ്ച ചെയ്യുന്ന രീതിയിലോ അര്‍ദ്ധ നഗ്‌നതരോ ആയിരുന്നു.

ഗാസിയാബാദിലെ ഇന്ദിരാപുരത്തെ നിതി ഖണ്ട് പ്രദേശത്ത് വളരെക്കാലമായി പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രദേശത്തെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനൊപ്പം സ്പാ സെന്ററുകളായ ജന്നത്ത്, മാപ്പിള്‍ 1, മാപ്പിള്‍ 2 എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ കോണ്ടം ഉള്‍പ്പടെയുള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, മറ്റ്ചില വസ്തുക്കളും ഇവിടെ നിന്നും കണ്ടെടുത്തു. മൂന്ന് സ്പാ സെന്ററുകളും അടച്ചു പൂട്ടിയതായും പോലീസ് പറഞ്ഞു.

Loading...

800 മുതല്‍ 3000 രൂപ വരെ വ്യത്യസ്ത നിരക്കിലാണ് പെണ്‍കുട്ടികളെ ഇടപാടുകാര്‍ക്ക് ലഭ്യമാക്കിയിരുന്നത്. നിരവധി ഉന്നതര്‍ റാക്കറ്റില്‍ പങ്കാളികളാണെന്ന് പോലീസ് പറഞ്ഞു.