വര്‍ക്കലയില്‍ ഹോം സ്റ്റേയുടെ മറവില്‍ പെണ്‍വാണിഭം; പിടിയിലായത് അമ്മയും മകളും ഉള്‍പ്പെടെ എട്ട് പേര്‍

തിരുവനന്തപുരം വര്‍ക്കലയില്‍ ഹോം സ്റ്റേയുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന സംഘം പോലീസ് പിടിയില്‍. എട്ടംഗ സംഘത്തെയാണ് പോലീസ് പിടി കൂടിയത്. ഇതില്‍ ഒരു അമ്മയും മകളും ഉള്‍പ്പെടുന്നു. കുരയ്ക്കണ്ണി മംഗ്ലാവ് മുക്കിന് സമീപം വീട് വാടകയ്ക്ക് എടുത്ത ശേഷം ആയിരുന്നു സംഘം ഹോം സ്റ്റേ നടത്തിയിരുന്നത്. ഹോം സ്റ്റേയുടെ മറവില്‍ അനാശാസ്യമാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥാപനത്തെ നിരീക്ഷിച്ച് വരികയായിരുന്നു.

ദിവസവും ധാരാളം കോളേജ് വിദ്യാര്‍ത്ഥികളും ഇവിടെ എത്തുന്നുണ്ടെന്ന പരാതിയും ഉയര്‍ന്നതോടെ പോലീസ് ഇവരുടെ സ്ഥാപനത്തില്‍ പരിശോധന നടത്തുക ആയിരുന്നു. വര്‍ക്കല സ്വദേശിയായ ബിന്ദുവും, പരവൂര്‍ സ്വദേശി ഗിരീഷും ഉള്‍പ്പെടെ എട്ടു പേര്‍ ആയിരുന്നു ഹോം സ്റ്റേയുടെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത്. ബിന്ദുവാണ് ആവശ്യക്കാര്‍ക്കായി യുവതികളെ എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Loading...

ഇവരുടെ കാറും, മൊബൈല്‍ ഫോണുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചതോടെ ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു. പിടിയിലായവരെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനാകുമെന്നാണ് പൊലീസ് കരുതുന്നത്. അടുത്തിടെ കൊട്ടിയത്ത് വീട്ടില്‍ ഊണിന്റെ മറവില്‍ അനാശാസ്യം നടത്തിയ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

അതേസമയം മറ്റൊരു സംഭവത്തില്‍ വാര്‍ത്ത വെബ്സൈറ്റിന്റെ മറവില്‍ വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി വന്നിരുന്ന സംഘത്തെ പോലീസ് പിടികൂടി. പോലീസ് വീട്ടില്‍ നടത്തിയ റെയ്ഡില്‍ നാല് പുരുഷന്മാരും രണ്ട് സത്രീകളും അറസ്റ്റിലായി. സംഘത്തിലെ നടത്തിപ്പുകാരന്‍ ഉള്‍പ്പെടെ ആറ് പേരെയാണ് പോലീസ് പിടികൂടിയത്. സംഘത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നവരാണ് അറസ്റ്റിലായ രണ്ട് സ്ത്രീകള്‍. കാണ്‍പൂരിലാണ് സംഭവം

സംഘത്തിന്റെ കൈവശം നിന്നും ചില ലൈംഗിക ഉപകരണങ്ങളും പാന്‍ കാര്‍ഡുകളും എടിഎം കാര്‍ഡുകളും ചില ന്യൂസ് പോര്‍ട്ടലുകളുടെ ഐഡികളും മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തു. ന്യൂസ് വെബ്‌സൈറ്റ് നടത്തുന്നു എന്ന മറവിലാണ് വീട്ടില്‍ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ച് വന്നത്. വാട്‌സ്ആപ്പിലൂടെ സംഘത്തിലുള്ള ഒരു യുവതിയാണ് ഇടപാടുകാരെ എത്തിക്കുന്നത്.

വാട്‌സാപ്പിലൂടെ മറ്റ് വിവരങ്ങള്‍ ഉറപ്പ് വരുത്തിയ ശേഷമാണ് ഇടപാടുകാരെ ഇവര്‍ വീട്ടില്‍ എത്തിക്കുക. പണം കൂടുതല്‍ നല്‍കിയാല്‍ സ്ത്രീകളെ ആവശ്യക്കാര്‍ക്ക് ഒപ്പം ഇവര്‍ അയയ്ക്കുകയും ചെയ്യും. ആറ് പേരടങ്ങുന്നതാണ് സംഘം. ഇതില്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ സംസ്ഥാന മേലുദ്യോഗസ്ഥനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

അതേസമയം കഴിഞ്ഞ ദിവസം ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി വന്ന നടിയും മോഡലും ഉള്‍പ്പെട്ട സംഘത്തെ പോലീസ് പിടികൂടിയിരുന്നു. പോലീസ് നടത്തിയ റെയ്ഡിലാണ് ബോളിവുഡ് നടിയായ അമൃത ദനോഹയും മോഡലായ റിച്ച സിംഗും അടങ്ങുന്ന സംഘം പിടിയിലായത്.

ഗൊരേഗാവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് വന്‍കിട സെക്‌സ് റാക്കറ്റ് സംഘം പിടിയിലായത്. ദിന്‍ദോഷി പൊലീസിന് ലഭിച്ച രഹസ്യവിവരം അനുസരിച്ച് ഇവര്‍ റെയ്ഡ് നടത്തുകയായിരുന്നു. ആവശ്യക്കാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ പെണ്‍കുട്ടികളെ എത്തിച്ച് നല്‍കിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.