വർക്കലയിൽ ഹോംസ്റ്റേ യുടെ മറവിൽ പെൺവാണിഭം, അമ്മയും മകളും അടക്കം എട്ട് പേർ പിടിയിൽ

തിരുവനനന്തപുരം: ഹോം സ്റെയുടെർ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തി വന്ന സംഘത്തെ പോലീസ് പിടി കൂടി. എട്ട് പേരടങ്ങുന്ന സംഘമാണ് പിടിയിൽ ആയത്. ഇതിൽ ഒരു അമ്മയും മകളും ഉൾപ്പെടുന്നു.

വർക്കലയിൽ കുരയ്ക്കണ്ണി മംഗ്ലാവ് മുക്കിന് സമീപം വീട് വാടകയ്ക്ക് എടുത്ത് ഇവർ ഹോം സ്റ്റേ എന്ന പേരിൽ പ്രവർത്തിച്ച് വരിക ആയിരുന്നു. എന്നാല് ഹോംസ്‌റ്റേയുടെ മറവിൽ നടക്കുന്നത് പെൺ വാണിഭം ആണെന്ന് നാട്ടുകാർ മനസ്സിലാക്കുകയും ഇവർ പോലീസിന് വിവരം അറിയിക്കുകയും ചെയ്തു.

Loading...

നാട്ടുകാരുടെ പരാതി പ്രകാരം പോലീസ് ഹോംസ്റ്റെ സംഘത്തെ നിരീക്ഷിച്ച് വരിക ആയിരുന്നു. കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ ഉള്ളവർ ഇവിടെ എത്തുന്നത് പതിവ് ആയിരുന്നു. വീണ്ടും പരാതി ഉയർന്നതോടെ പോലീസ് സ്ഥാപനത്തിൽ പരിശോധന നടത്തുക ആയിരുന്നു. വർക്കല സ്വദേശി ആയ ബിന്ദു, പരവൂർ സ്വദേശി ഗിരീഷ് ഉൾപ്പെടെ എട്ട് പേരാണ് ഹോം സ്റ്റേയുടെ പ്രവര്‍ത്തനങ്ങൾ നിയന്ത്രിച്ച് വന്നത്.

ബിന്ദുവാണ് ആവശ്യക്കാര്‍ക്കായി യുവതികളെ എത്തിച്ചിരുന്നത് എന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കാറും, മൊബൈല്‍ ഫോണുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചതോടെ ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്ത് കൊണ്ടുവരാൻ സാധിക്കും എന്നാണ് പോലീസ് കണക്കുകൂട്ടൽ.

അതേസമയം മറ്റൊരു സംഭവത്തിൽ വാര്‍ത്ത വെബ്‌സൈറ്റിന്റെ മറവില്‍ വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി വന്നിരുന്ന സംഘത്തെ പോലീസ് പിടികൂടി. പോലീസ് വീട്ടില്‍ നടത്തിയ റെയ്ഡില്‍ നാല് പുരുഷന്മാരും രണ്ട് സത്രീകളും അറസ്റ്റിലായി. സംഘത്തിലെ നടത്തിപ്പുകാരന്‍ ഉള്‍പ്പെടെ ആറ് പേരെയാണ് പോലീസ് പിടികൂടിയത്. സംഘത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നവരാണ് അറസ്റ്റിലായ രണ്ട് സ്ത്രീകള്‍. കാണ്‍പൂരിലാണ് സംഭവം

സംഘത്തിന്റെ കൈവശം നിന്നും ചില ലൈംഗിക ഉപകരണങ്ങളും പാന്‍ കാര്‍ഡുകളും എടിഎം കാര്‍ഡുകളും ചില ന്യൂസ് പോര്‍ട്ടലുകളുടെ ഐഡികളും മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തു. ന്യൂസ് വെബ്സൈറ്റ് നടത്തുന്നു എന്ന മറവിലാണ് വീട്ടില്‍ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ച് വന്നത്. വാട്സ്ആപ്പിലൂടെ സംഘത്തിലുള്ള ഒരു യുവതിയാണ് ഇടപാടുകാരെ എത്തിക്കുന്നത്.

വാട്സാപ്പിലൂടെ മറ്റ് വിവരങ്ങള്‍ ഉറപ്പ് വരുത്തിയ ശേഷമാണ് ഇടപാടുകാരെ ഇവര്‍ വീട്ടില്‍ എത്തിക്കുക. പണം കൂടുതല്‍ നല്‍കിയാല്‍ സ്ത്രീകളെ ആവശ്യക്കാര്‍ക്ക് ഒപ്പം ഇവര്‍ അയയ്ക്കുകയും ചെയ്യും. ആറ് പേരടങ്ങുന്നതാണ് സംഘം. ഇതില്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ സംസ്ഥാന മേലുദ്യോഗസ്ഥനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

അതേസമയം കഴിഞ്ഞ ദിവസം ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി വന്ന നടിയും മോഡലും ഉള്‍പ്പെട്ട സംഘത്തെ പോലീസ് പിടികൂടിയിരുന്നു. പോലീസ് നടത്തിയ റെയ്ഡിലാണ് ബോളിവുഡ് നടിയായ അമൃത ദനോഹയും മോഡലായ റിച്ച സിംഗും അടങ്ങുന്ന സംഘം പിടിയിലായത്.

ഗൊരേഗാവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് വന്‍കിട സെക്സ് റാക്കറ്റ് സംഘം പിടിയിലായത്. ദിന്‍ദോഷി പൊലീസിന് ലഭിച്ച രഹസ്യവിവരം അനുസരിച്ച് ഇവര്‍ റെയ്ഡ് നടത്തുകയായിരുന്നു. ആവശ്യക്കാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ പെണ്‍കുട്ടികളെ എത്തിച്ച് നല്‍കിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.