പെണ്‍വാണിഭ സംഘത്തിനായി ഹോട്ടലില്‍ പോലീസ് റെയ്ഡ്, പിടിയിലായവരില്‍ ഉടന്‍ വിവാഹിതരാകുന്ന ദമ്പതികളും

ഹോട്ടല്‍ റെയ്ഡില്‍ ഉടന്‍ വിവാഹിതാരാകാന്‍ പോകുന്ന വിവാഹ നിശ്ചയം കഴിഞ്ഞ ദമ്പതിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അടങ്ങുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. ഉത്തര്‍ പ്രദേശിലെ മീറട്ടിലാണ് സംഭവം. യുപി പോലീസ് നടത്തിയ റെയ്ഡില്‍ 36 പേരാണ് പിടിയിലായത്.

നേരത്തെ പെണ്‍വാണിഭ സംഘങ്ങളെ തുടച്ചുനീക്കാനായി ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂണിറ്റും (എഎച്ച്ടിയു) പൊലീസും ചേര്‍ന്ന് ഒരു സംഘം രൂപീകരിച്ചിരുന്നു. ഈ സംഘം നടത്തിയ തിരച്ചിലിലാണ് 36 പേര്‍ കുടുങ്ങിയത്. ഹോട്ടല്‍ നടത്തിപ്പുകാരനെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Loading...

ഉടനെ വിവാഹം കഴിക്കാന്‍ പോകുന്ന ഏതാനും ദമ്പതികളെയും പോലീസ് കണ്ടു. അറസ്റ്റിലായ ഒരു പെണ്‍കുട്ടി, താമസിയാതെ വിവാഹം കഴിക്കാന്‍ പോകുന്ന തന്നെ പ്രതിശ്രുത വരനൊപ്പം വിട്ടയക്കണമെന്ന് പോലീസിനോട് അപേക്ഷിക്കുകയും ചെയ്തു. തന്റെ പ്രതിശ്രുത വരനൊപ്പം തന്നെ മോചിപ്പിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ട പെണ്‍കുട്ടി തങ്ങളുടെ മോതിരം മാറ്റം ചടങ്ങ് കഴിഞ്ഞതാണെന്നും ഉടനെ വിവാഹം കഴിക്കാന്‍ പോകുകയാണെന്നുമാണ് അവകാശപ്പെട്ടത്.

അറസ്റ്റ് ചെയ്ത പ്രതികളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നിരവധി ദിവസങ്ങളായി ഒരു സംഘം ഈ ഹോട്ടലിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഒടുവില്‍ പെണ്‍വാണിഭ സംഘത്തെ തകര്‍ക്കാന്‍ കഴിഞ്ഞുവെന്നും പോലീസ് പറഞ്ഞു.