നഗ്നവീഡിയോയോ? ഇതിനെക്കാള്‍ വലുത് എന്റെ സുഹൃത്തുക്കളില്‍ പലരുടെയും ഫോണിലുണ്ട്. അവര്‍ അതു പ്രചരിപ്പിക്കുന്നില്ലെന്നു മാത്രം. ഈ സംഭവങ്ങള്‍ എനിക്കോ എന്റെ വീട്ടുകാര്‍ക്കോ ഇതുവരെ ഒരു പ്രശ്നമായിട്ടില്ല, പിന്നെയാ..! എന്റെ ശരീരം എന്റെ ഫാന്‍സ് കാണുന്നത് തന്നെ ഒരു അന്തസ്സായിട്ടാണ് എനിക്കു തോന്നുന്നത്. വാട്ട്സ്ആപ്പിലൂടെ പ്രചരിക്കുന്ന അര്‍ധനഗ്ന രംഗങ്ങള്‍, ചിരിച്ചുതള്ളിക്കൊണ്ട് രാധിക ആപ്തെ.
രാധിക ആപ്തെ യുടെ കഷ്ടകാലം തീരുന്ന ലക്ഷണമില്ല. നഗ്നചിത്രങ്ങള്‍ക്കു പിന്നാലെ താരത്തിന്റെ ബ്ലൂഫിലിം വാട്ട്സാപ്പില്‍ ലീക്കായി. വിഡിയോ വ്യാജനല്ല, ഒറിജിനല്‍. അനുരാഗ് കശ്യപ് സംവി ധാനം ചെയ്ത 20 മിനിട്ടുള്ള ഒരു ഹ്രസ്വ ചിത്രത്തിലെ ഒരു രംഗമാണ് ഇത്.
എന്നാല്‍ ദൃശ്യങ്ങള്‍ കണ്ടുവെന്നും തമാശയായി തോന്നിയതിനാല്‍ ചിരിച്ചുതള്ളുകയാണെന്നുമാണ് താരം ഇതിനോടു പ്രതികരിച്ചത്. തന്റെ കുടുംബത്തെ ഇതൊന്നും ബാധിച്ചിട്ടില്ല. ലോകത്ത് ഒരു പണിയുമില്ലാത്തവകര് ധാരാളമുണ്ട്. ഇവര്‍ക്കുവേണ്ടി കളയാന്‍ തനിക്കു സമയമില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ദിവസം യൂട്യൂബിലും വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ ന്യൂഡിറ്റി പോളിസി പ്രകാരം വീഡിയോ നീക്കം ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനിടയ്ക്ക് വീഡിയോ കണ്ടതും.
എന്നാല്‍ ഈ ക്ലിപ്പ് എങ്ങനെ് പുറത്തു പോയതെന്ന് അറിയില്ലെന്നും ഇതിനെതിരേ പൊലീസില്‍ പരാതി നല്കി യിട്ടുണ്ടെന്നും അനുരാഗ് കശ്യപ് പറഞ്ഞു. ഒരു യഥാര്‍ഥ കഥയെ ആസ്പദമാക്കി എടുത്തിരിക്കുന്ന ചിത്രമാണിത്. ചിത്രത്തിലെ ഒരു പ്രധാനരംഗത്തില് രാധിക വസ്ത്രം ഊരുന്നതായുണ്ട്. രാധികയെ പോലെ കരുത്തയായ നടിക്കേ ഇത്തരത്തിലൊരു രംഗം അഭിനയിക്കാനാകൂ എന്നും അനുരാഗ് പറയുന്നു.
ചിത്രത്തിലെ ഏറ്റവും ശക്തമായ രംഗമാണിത്. രാധിക അര്‍ധനഗ്നയായി പ്രത്യക്ഷപ്പെടുന്ന രംഗം. ഒരുപാട് സമയ മെടുത്താണ് ഈ രംഗം ചിത്രീകരിച്ചത് തന്നെ. ഇതുപോലൊരു രംഗത്തില്‍ അഭിനയിക്കാന്‍ രാധിക സമ്മതിച്ചു തന്നെ ധീരമായ പ്രവര്‍ത്തിയാണ്. മാത്രമല്ല സിനിമയിലെ അണിയറ പ്രവര്‍ത്തകരെല്ലാം തന്നെ സ്ത്രീകളായി രുന്നു. പോസ്റ്റ് പ്രൊഡക്ഷനിലും പ്രീ പ്രൊഡക്ഷ നിലും ഇവര്‍ തന്നെയാണ് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത്. മാത്രമല്ല ആ രംഗം വ്യക്തത കുറച്ചാണ് ചിത്രത്തില്‍ ഉപയോഗിക്കുന്നതും.
ചിത്രം ന്യൂയോര്‍ക്കിലേയ്ക്ക് അയച്ചുകൊടുത്തത് ഒരു മാസം മുന്‍പാണ്. ഇപ്പോഴാണ് ഈ നഗ്ന വീഡിയോ പുറത്തുവരുന്നതെന്നും അനുരാഗ് പറയുന്നു. മുംബൈ പൊലീസ് സ്റ്റേഷനില്‍ അനുനാഗ് പരാതി നല്കി കഴിഞ്ഞു. രാധികയുടെ കാര്യത്തില്‍ തനിക്ക് ഉത്തരവാദിത്വം ഉണ്ടെന്നും ഇതു ചെയ്തവരെ ഉടന്‍ തന്നെ പിടികൂടണമെന്നും അനുരാഗ് പറയുന്നു. ഭാവിയില്‍ ഇങ്ങനെ സംഭവിക്കാതിരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തര വാദിത്വമാണെന്നും അനുരാഗ് പറഞ്ഞു.