ശക്തമായ സ്ത്രീകഥാപാത്രവുമായി റസിയ എത്തുന്നു

എന്റെ ഹല്‍ബിലെ പാട്ടുമായി മലയാളികളെ മനസില്‍ റസിയായി എത്തിയ രാധിക ഇടവേളകള്‍ക്ക് വിരാമമിട്ട് തിരികെ എത്തുന്നു. വിവാഹത്തോടയൊണ് താരം സിനിമയില്‍ നിന്ന് മാറി നിന്നത്. എന്നാല്‍ കുറച്ചു കാലത്തെ ഇടവേളകള്‍ക്ക് ശേഷം വീണ്ടും സജീവമാകുന്നു. അതും മിനിസ്‌ക്രീനില്‍ നിന്നും ബിഗ്‌സ്‌ക്രീനില്‍ ശക്തമായ ഒരിടം കണ്ടെത്തി. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ഓള്‍ എന്ന സിനിമയിലൂടെയാണ് രാധിക തിരിച്ചു വരവ് നടത്തുന്നത്.

ചിത്രത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രത്തെയായിരിക്കും രാധിക അവതരിപ്പിക്കാന്‍ പോവുന്നത്. ഒരു ചിത്രക്കാരന്റെ ജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും പ്രമേയമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്.

ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ ഷാജി എന്‍ കരുണിന്റെ സിനിമയിലൂടെ തിരിച്ച് വരവ് നടത്തുന്നതിന്റെ സന്തോഷത്തിലാണ് നടി രാധികയും. സിനിമയില്‍ ഷെയിന്‍ നിഗമാണ് നായകനാവുന്നത്. മറ്റൊരു പ്രത്യേകത ബാലതാരമായിരുന്ന എസ്തര്‍ അനില്‍ നായിക വേഷത്തില്‍ അഭിനയിക്കുന്ന സിനിമ കൂടിയാണ് ‘ഓള്‍’.