റാ​ഗിങ് ക്രൂരത; കണ്ണൂരിൽ വിദ്യാർത്ഥി ശുചിമുറിയിൽ മണിക്കൂറുകളോളം ബോധരഹിതനായി കിടന്നു

കണ്ണൂർ: കണ്ണൂരിൽ വിദ്യാർത്ഥിയെ റാ​ഗിങ്ങിന്റെ പേരിൽ ക്രൂരമായി മർദിച്ചു. നഹർ ആർട്‌സ് ആൻഡ് സയൻസ് കോളജിലാണ് സംഭവം നടന്നത്. വിദ്യാർത്ഥിയായ അൻഷാദിനാണ് ക്രൂരമായി മർദനമേറ്റത്. ബിഎഇക്കണോമിക്‌സ് രണ്ടാം വർഷ വിദ്യാർത്ഥിയാണ് അൻഷാദ്. ചെക്കിക്കുളം സ്വദേശിയാണ് മർദനമേറ്റ അൻഷാദ്. സീനിയറായ 15ഓളം വിദ്യാർത്ഥികൾ ചേർന്ന് കോളജിലെ ശുചിമുറിയിൽ കയറ്റി മർദിക്കുകയായിരുന്നുവെന്ന് അൻഷാദ് പറഞ്ഞു.മർദനമേറ്റ അൻഷാദ് അഞ്ച് മണിക്കൂറോളം ബോധരഹിതനായിരുന്നു. സിസിടിവി ക്യാമറയിൽ ഉൾപ്പെടാതിരിക്കാനാണ് ശുചിമുറിയിലേക്ക് കൊണ്ടുപോയതെന്നും മർദിച്ച എല്ലാവരെയും കണ്ടാൽ തിരിച്ചറിയുമെന്നും അൻഷാദ് കൂട്ടിച്ചേർത്തു.