ന്യൂഡല്‍ഹി:കേന്ദ്രത്തിന്റെ സാമ്പത്തിക വികസന അവകാശ വാദങ്ങൾ തള്ളി റിസർവ്വ് ബാങ്ക് ഗവർണ്ണർ.കുരുട സാമ്രാജ്യത്തിലെ ഒറ്റക്കണ്ണന്‍ രാജാവാണ് ഇന്ത്യയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. എല്ലാവരും കൊതിക്കുന്ന സുന്ദരിയാകാനാണ് ഇന്ത്യയുടെ മോഹമെന്ന് ചൈനീസ് മാധ്യമങ്ങള്‍. സാമ്പത്തിക മാന്ദ്യത്തിന്‍െറ പ്രയാസങ്ങള്‍ മറച്ചുവെച്ച് മറുനാടന്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ശ്രമിക്കുകയും വളര്‍ച്ചയില്‍ ഒന്നാം സ്ഥാനത്താണെന്ന് വാദിക്കുകയും ചെയ്യുന്നതിനിടയിലാണ് കേന്ദ്രസര്‍ക്കാറിന് അകത്തുനിന്നും പുറത്തുനിന്നുമായി ഈ കൂരമ്പുകള്‍.

സര്‍ക്കാറിന്‍െറ അവകാശവാദങ്ങള്‍ക്ക് ഇത്തരത്തില്‍ പ്രഹരമേറ്റതിനെ തുടര്‍ന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും മറ്റും പ്രതിരോധവുമായി രംഗത്തിറങ്ങി.

Loading...