കോട്ടന്‍ഹില്‍ സ്‌കൂളിലെ റാഗിങ്; രക്ഷിതാക്കല്‍ മന്ത്രി ആന്റണി രാജുവിനെ തടഞ്ഞു

തിരുവനന്തപുരം/ കോട്ടന്‍ഹില്‍ സ്‌കൂളില്‍ രക്ഷിതാക്കള്‍ മന്ത്രി ആന്റണി രാജുവിനെ തടഞ്ഞു. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ 10-ാം ക്ലാസില്‍ പഠിക്കുന്ന കുട്ടി റാഗ് ചെയ്ത സംഭവത്തിലാണ് രക്ഷിതാക്കളുടെ പ്രതിഷേധം. റാഗിങ് സ്‌കൂളില്‍ അറിയിച്ചപ്പോള്‍ പരാതി വ്യാജമാണെന്നും സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നുമാണ് അധികൃതരുടെ മറുപടിയെന്നും രക്ഷിതാക്കള്‍ പറയുന്നു.

20തോളം രക്ഷിതാക്കളാണ് സ്‌കൂളില്‍ എത്തി പ്രതിഷേധം നടത്തിയത്. ഈ സമയത്താണ് മന്ത്രി ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ സ്‌കൂളില്‍ എത്തിയത്. മന്ത്രി പരാതി കേട്ടു. പരാതിയില്‍ ഉടന്‍ നടപടി എടുക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രി വിഷയം പിടിഎ പ്രസിഡന്റ് പ്രിന്‍സിപ്പാള്‍ എന്നിവരോട് ചര്‍ച്ച നടത്തി.

Loading...

പരാതിക്ക് പിന്നില്‍ ഗൂഢലക്ഷങ്ങളാണെന്ന് സ്‌കൂള്‍ പറയുന്നു. എന്നാല്‍ മുതിര്‍ന്ന ക്ലാസില്‍ പഠിക്കുന്ന കുട്ടിള്‍ ചെറിയ കുട്ടികളെ തള്ളിയിടുകയും സ്‌കൂള്‍ ബസില്‍ ഇരിക്കുവാന്‍ ്‌നുവദിക്കാറില്ലെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു.