വീട്ടുകാരെ ഭയന്ന് പ്രണയിനിയെ മുറിയിൽ ഒളിപ്പിച്ചു; 10 വർഷത്തെ ഒളിവ് ജീവിതം ഇങ്ങനെ, സിനിമാ കഥയെ വെല്ലും ജീവിതം

സജിതയുടെയും റഹ്മാൻ്റെയുംജീവിത കഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം ചര്ച്ചയായിക്കൊണ്ടിരിക്കുകയാണ്. 10 വര്ഷം ഒറ്റ മുറിക്കകത്ത് ജീവിതം തള്ളി നീക്കിയ സജിതയുടെയും റഹ്മാന്റെ ജീവിത കഥ അത്ഭുതത്തോടെയല്ലാതെ കേട്ടിരിക്കാൻ കഴിയില്ല. വീട്ടുകാരെയും നാട്ടുകാരെയും ഭയന്നാണ് ഈ ഇരുമതക്ാക്കും ഇത്തരത്തിലൊരു ജീവിത സാഹചര്യം തെരെടുക്കേണ്ടി വന്നത്.
പത്ത് വര്‍ഷക്കാലം ഒറ്റമുറിയില്‍ തന്നെയായിരുന്നു താമസമെന്നും റഹ്മാന് കിട്ടുന്ന ഭക്ഷണത്തിന്‍റെ പകുതി കഴിച്ചായിരുന്നു മുന്നോട്ട് പോയത്. ലോക്ക്ഡൌണ്‍ ആരംഭിച്ചപ്പോള്‍ വീട്ടില്‍ നിന്ന് ഭക്ഷണം കിട്ടാതെ ആയപ്പോഴാണ് വാടക വീട്ടിലേക്ക് മാറിയതെന്നും ഇവര്‍ പറയുന്നു.

സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. 2010 ഫെബ്രുവരിയിലാണ് അയിലൂര്‍ സ്വദേശിയായ സജിതയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരു വിവരവും ലഭിച്ചില്ല. പത്ത് വര്‍ഷക്കാലം അയിലൂര്‍ സ്വദേശിയായ റഹ്മാന്റെ വീട്ടില്‍ മാതാപിതാക്കളുടെയും സഹോദരിയുടെയും കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് വ്യക്തമായത് കഴിഞ്ഞ ദിവസമാണ്. മൂന്ന് മാസം മുമ്പ് കാണാതായ യുവാവിനെ നെന്മാറ നഗരത്തില്‍ നിന്ന് സഹോദരൻ തിരിച്ചറിഞ്ഞു പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.പെണ്‍കുട്ടിയെ മുറിയില്‍ വീട്ടുകാര്‍ കാണാതിരിക്കാന്‍ ചില സംവിധാനങ്ങളൊരുക്കിയിരുന്നു.

Loading...

ശുചിമുറിയടക്കം പെണ്‍കുട്ടി പോയിരുന്നത് രഹസ്യവാതിലിലൂടെയാണ്. ഭക്ഷണവും വെള്ളവുമല്ലാം യഥാസമയം വീട്ടുകാരറിയാതെ യുവാവ് ലഭ്യമാക്കിയിരുന്നു. വീട്ടിലുള്ളവരുടെ കണ്ണില്‍പെടാതിരിക്കാന്‍ ജാഗ്രതയോടെയായിരുന്നു നീക്കങ്ങള്‍. പെണ്‍കുട്ടിക്ക് വലിയ അസുഖങ്ങളൊന്നും ഇക്കാലയളവിലുണ്ടായിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം.അതേ വീട്ടിൽ കഴിഞ്ഞിരുന്നതായി യുവതിയും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇരുവരും പറഞ്ഞ സജ്ജീകരണങ്ങൾ ഇവരുടെ മുറിയിൽ ഉണ്ടായിരുന്നതായി നെന്മാറ പൊലീസും പറയുന്നു. യുവാവുമൊത്ത് കഴിയാനുള്ള താല്‍പര്യം അറിയിച്ചതോടെ പൊലീസ് കേസ് തീര്‍പ്പാക്കിയിരുന്നു.