കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം;രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: സ്വന്തം കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആക്ടിവിസ്റ്റ് രഹനാ ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കും. പോക്സോ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് പൊലീസ് രഹനക്കെതിരെ കേസെടുത്തിരിക്കുന്നത്. രഹ്നയുടെ കൊച്ചിയിലെ വീട്ടില്‍ പോലീസ് ഇന്നലെയാണ് പരിശോധന നടത്തിയത്. രഹ്നയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നേരത്തെ ശ്രമിച്ചെങ്കിലും രഹ്ന ഫാത്തിമ ഒളിവില്‍ പോവുകയായിരുന്നു. അറസ്റ്റ് സാധ്യതകള്‍ മുന്നില്‍ കണ്ടാണ് രഹന മുന്‍ കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തത്.

അഭിഭാഷകനായ അരുണ്‍ പ്രകാശാണ് രഹ്നാ ഫാത്തിമയ്‌ക്കെതിരെ പരാതി നല്‍കിയത്. കുട്ടികളെകൊണ്ട് രഹ്നാഫാത്തിമ തന്റെ നഗ്നതയില്‍ ചിത്രം വരപ്പിക്കുന്ന വീഡിയോ ഒരു ഓണ്‍ലൈന്‍ മാദ്ധ്യമം വഴി പ്രചരിപ്പിച്ചു എന്നാണ് പരാതി. ഇതിന്റെ കൃത്യമായ തെളിവുകളും പരാതിക്കാരന്‍ പോലീസിനു കൈമാറിയിട്ടുണ്ട്.ബോഡി ആൻഡ് പൊളിറ്റിക്സ്’ എന്ന തലക്കെട്ടോടെ രഹ്നാ ഫാത്തിമ തന്നെയാണ് സ്വന്തം മക്കൾ തന്‍റെ ശരീരത്ത് ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

Loading...

പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ ശരീര പ്രദർശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകൻ പൊലീസിൽ പരാതി നൽകിയത്.ജുവനൈൽ ആക്ട്, ഐടി ആക്ട് എന്നിവ പ്രകാരമാണ് രഹ്ന ഫാത്തിമക്കെതിരെ കേസെടുത്തിരിക്കുന്നത്.ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് രഹ്നയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ സ്ഥാപനത്തിന്‍റെ സൽപ്പേരിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി ബിഎസ്എൻഎൽ രഹ്നയെ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു.