വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു; സങ്കടക്കാഴ്ചയായി രണ്ട് വയസ്സുകാരി

സൗമ്യയും രാഹുലും വിവാഹിതരായിട്ട് മൂന്നുവര്‍ഷമാകുന്നതേയുള്ളൂ. തേവന്നൂരിലെ വീട്ടില്‍നിന്നാണ് സൗമ്യ കുറച്ചുനാളായി അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലെ എല്‍.എസ്.ജി.ഡി. വിഭാഗത്തില്‍ ഓവര്‍സിയറായി ജോലിക്ക് പോകുന്നത്. പുനലൂരില്‍ ജോലിനോക്കിയ രാഹുല്‍ ഈയിടെയാണ് കാഞ്ഞിരംകുളം മരാമത്ത് ഓഫീസിലേക്ക് മാറിയത്. രണ്ടുപേരും നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവരായിരുന്നു. രാഹുല്‍ ഏതാനും ദിവസങ്ങള്‍ക്കുമുന്‍പാണ് അവസാനം തേവന്നൂരില്‍ വന്നത്. ഇവരുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

‘ഈ പൊന്നുകുഞ്ഞിന് ഇനി ആരു പാലുകൊടുക്കുമെന്ന് ആരെങ്കിലും പറയൂ’ എന്ന മുത്തശ്ശിയുടെ ചോദ്യത്തില്‍ നെഞ്ചു പൊട്ടുകയായിരുന്നു കണ്ടു നിന്നവര്‍ക്ക്. അച്ഛനും അമ്മയും മരിച്ചത് അറിയാതെ രണ്ടു വയസുകാരി ഇഷാനി ചുറ്റു നിന്നവരെ നോക്കി പുഞ്ചിരിച്ചപ്പോള്‍ എങ്ങും കണ്ണീര്‍ മാത്രമായിരുന്നു. കാര്‍ അപകടത്തിന്റെ രൂപത്തില്‍ യുവമിഥുനങ്ങളുടെ ജീവന്‍ പൊലിഞ്ഞപ്പോള്‍ ഒറ്റക്കായത് കുഞ്ഞു ഇഷാനിയായിരുന്നു. മുത്തശ്ശിയുടെ കൈകളില്‍ കുഞ്ഞിനെ ഏല്‍പ്പിച്ചായിരുന്നു രാഹുലും സൗമ്യയും അന്ത്യയാത്ര പോയത്. കുഞ്ഞു മാലാഖയുടെ നിറപുഞ്ചിരി കണ്ടു കൊതിവരും മുമ്ബായിരുന്നു ദുരന്തം നെയ്യാറ്റിന്‍കര ഊരുട്ടുകാല തിരുവോണം വീട്ടിലേക്ക് എത്തിയത്.
കാറും കെഎസ്ആര്‍ടിസി വോള്‍വോ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ദമ്പതികള്‍ മരിച്ചത്.. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നെയ്യാറ്റിന്‍കരയില്‍ നിന്നു മയ്യനാട്ടേക്കു കാറില്‍ പോകുന്നതിനിടെ ദേശീയപാതയില്‍ കടമ്ബാട്ടുകോണത്തിനു സമീപം ഇന്നലെ 11ന് ആയിരുന്നു അപകടം. രണ്ടു വയസ്സുള്ള മകള്‍ ഇഷാനിയെ രാഹുലിന്റെ അമ്മയെ ഏല്‍പിച്ച ശേഷമായിരുന്നു ദമ്പതികളുടെ യാത്ര. അമ്മയെ ഏല്‍പ്പിച്ചുള്ള യാത്ര മടക്കമില്ലാത്തതാകുമെന്ന് ആരും കരുതിയില്ല.

Loading...

കൊല്ലം ഭാഗത്തു നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന കാറില്‍ നിന്നു പുറത്തെടുത്തപ്പോഴേക്കും ഇരുവരും മരിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ആയൂര്‍ ഇളമാട് തേവന്നൂര്‍ സൗമ്യ നിവാസില്‍ സരസ്വതി അമ്മയുടെയും പരേതനായ സുന്ദരന്‍ പിള്ളയുടെയും മകളാണ് സൗമ്യ. പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓവര്‍സീയര്‍ ആയിരുന്ന സൗമ്യയ്ക്കു മൂന്നു മാസം മുന്‍പാണ് അഞ്ചലിലേക്കു സ്ഥലം മാറ്റം കിട്ടിയത്. ഇരുവരുടെയും സംസ്‌കാരം ഇന്ന് 10ന് സൗമ്യയുടെ ആയൂരിലെ വീട്ടില്‍ നടക്കും.

ഇന്നലെ രാഹലിന്റെയും ഭാര്യ സൗമ്യയുടെയും മൃതദേഹങ്ങള്‍ രാത്രി ഊരൂട്ടുകാലയിലെ വസതിയില്‍ എത്തിച്ചിരുന്നു. അച്ഛയും അമ്മയും വരുന്നത് കാത്തിരുന്ന കുഞ്ഞു മാലാഖ കണ്ടത് രണ്ടു പേരുടെയും മൃതദേഹങ്ങളായിരുന്നു. അമ്മയും അച്ഛനും ഉറക്കത്തിലാണ് എന്നു മാത്രമേ അവള്‍ക്ക് അറിയുകയുള്ളൂ. അച്ഛമ്മയുടെ ഒക്കത്തിരിക്കുന്ന കുഞ്ഞു ഇഷാനിയെ കണ്ടവര്‍ പൊട്ടിക്കരയുന്ന കാഴ്ച്ചയായരുന്നു എങ്ങും.

രാഹുലിന്റെയും ഭാര്യ അഞ്ചല്‍ സ്വദേശി സൗമ്യയുടെയും മൃതദേഹങ്ങള്‍ രാത്രി എട്ടരയോടെ ഊരൂട്ടുകാലായിലെ വീട്ടിലെത്തുമ്‌ബോള്‍ അപകടത്തിന്റെ ആഘാതത്തിലും അന്ധാളിപ്പിലും തകര്‍ന്ന നിലയിലായിരുന്നു ബന്ധുക്കള്‍ നൊമ്ബരക്കാഴ്ചയായിരുന്നു രണ്ടു വയസ്സില്‍ മാതാപിതാക്കളെ നഷ്ടമായ ഇഷാനി. കുഞ്ഞിനെ രാഹുലിന്റെ അമ്മയെ ഏല്‍പിച്ചാണ് ഇരുവരും ഇന്നലെ രാവിലെ പുറപ്പെട്ടത്. എംഎല്‍എമാരായ സി.കെ.ഹരീന്ദ്രന്‍, കെ.ആന്‍സലന്‍, എം.വിന്‍സന്റ് നഗരസഭാധ്യക്ഷ ഡബ്ല്യു.ആര്‍.ഹീബ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍.സലൂജ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ തുടങ്ങി ഒട്ടെറേപ്പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.