ശബരിമല വീണ്ടും വിവാദ ഭൂമിയാകുന്നു; പോലീസിനെ പ്രകോപിപ്പിച്ചും വെല്ല് വിളിച്ചും രാഹുല്‍ ഈശ്വര്‍

വീണ്ടും ശബരിമല സന്നിധാനത്തേക്കുള്ള വഴിയില്‍ വിഡിയോയുമായി രാഹുല്‍ ഈശ്വര്‍. ജാമ്യത്തില്‍ ഇറങ്ങിയ രാഹുല്‍ ഈശ്വര്‍ വീണ്ടും ശബരിമലയിലെത്തിയത് അറിയിച്ചാണ് സമൂഹമാധ്യമത്തില്‍ എത്തിയത്. വീണ്ടും പൊലീസിനെ വെല്ലുവിളിച്ചും പ്രോകോപനങ്ങള്‍ സൃഷ്ടിച്ചുമാണ് വിഡിയോയില്‍ രാഹുല്‍ പ്രത്യക്ഷപ്പെടുന്നത്.

‘വീണ്ടും ശബരിമല സന്നിധാനത്തിലേക്ക് പോകാനുള്ള വഴിയിലെത്തി. കഴിഞ്ഞ ദിവസം അഞ്ചുദിവസം പ്രതിരോധിക്കാന്‍ സാധിച്ചതുപോലെ ഒരുദിവസം കൂടി സാധിച്ചാല്‍ ചരിത്രവിജയമാണ് കാത്തിരിക്കുന്നത്. സുപ്രീംകോടതിയില്‍ നിന്നടക്കം അനുകൂലമായ തീരുമാനം ലഭിക്കും..’എന്ന് വിഡിയോയുടെ ആദ്യഭാഗത്തില്‍ രാഹുല്‍ പറയുന്നു. തുടര്‍ന്ന് പമ്പ പൊലീസ് സ്റ്റേഷന്റെ മുമ്പിലെത്തിയെന്നുപറഞ്ഞാണ് അടുത്ത ഭാഗം. പൊലീസുകാര്‍ നല്ല തയാറെടുപ്പിലാണ്, അവരെപ്പോലെ നമ്മളും തയാറെടുപ്പില്‍ തന്നെയാണ്..’ നിലയ്ക്കല്‍ എത്തിയ പൊലീസുവണ്ടിയും ബാരിക്കേടുമായി എത്തിയ വാനുമെല്ലാം ഷൂട്ട് ചെയ്തുകൊണ്ടാണ് രാഹുലിന്റെ വിഡിയോ.

Reached Sabarimala on November 3rd, 9 30 am#SaveSabarimala

Gepostet von Rahul Easwar am Samstag, 3. November 2018