കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ആദ്യം മോദിയുടെ കരിനിയമങ്ങള്‍ എടുത്തുകളുയും;രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിക്കിടയിലും രാജ്യത്തെ പൊള്ളിച്ച സംഭവമായിരുന്നു ഉത്തര്‍പ്രദേശിലെ ഹത്രാസ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊല്പപെടുത്തിയ സംഭവം. രാജ്യമെമ്പാടും വലിയ പ്രതിഷേധത്തിനാണ് ഈ സംഭവം വഴി വെച്ചത്. കൊവിഡിനെ പോലും മറന്ന് ആയിരങ്ങള്‍ തെരുവില്‍ ഇറങ്ങി. അതേസമയം കോണ്‍ഗ്രസ് കൂടുതല്‍ സദൂവമായതും ഈ സംഭവത്തോടെയായിരുന്നു.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രാസിലെ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചതും വലിയൊരു പോരാട്ടത്തിലായിരുന്നു. അതോടൊപ്പം തന്നെ കര്‍ഷക നിയമങ്ങള്‍ക്കെതിരെയും വലിയ പ്രതിഷേധം തന്നെയാണ് കോണ്‍ഗ്രസ് നടത്തുന്നത്. അപ്പോഴാണ് രാഹുല്‍ ഗാന്ധിയുടെ പുതിയ പ്രസ്താവന വരുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ആദ്യം ചെയ്യുന്നത് മോദിയുടെ കരിനിയമങ്ങള്‍ എടുത്തുകളയും എന്നാണ് രാഹുല്‍ പറയുന്നത്.

Loading...

ഭക്ഷ്യധാന്യങ്ങളുടെ സംഭരണം, താങ്ങുവില, സര്‍ക്കാര്‍ നിയന്ത്രണത്തിലുളള മൊത്തവ്യാപര വിപണികള്‍ എന്നിവയടങ്ങുന്ന സംവിധാനത്തെ തകര്‍ക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘കേന്ദ്രസര്‍ക്കാരിന്റെ ഏകലക്ഷ്യം താങ്ങുവിലയും ഭക്ഷ്യസംഭരണ സംവിധാനവും തകര്‍ക്കുകഎന്നുളളതാണ്. അതുചെയ്യാന്‍ സര്‍ക്കാരിനെ കോണ്‍ഗ്രസ് ഒരിക്കലും അനുവദിക്കില്ല. നാം മോദി സര്‍ക്കാരിനെതിരായി യുദ്ധം ചെയ്ത് ഈ കരിനിയമങ്ങളെ നീക്കം ചെയ്യും. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഈ കരിനിയമങ്ങള്‍ എടുത്തുകളയുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു’, രാഹുല്‍ പറഞ്ഞു.