റേപ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി

റേപ്പ് കാപിറ്റല്‍ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്തു സംഭവിച്ചാലും മാപ്പ് പറയില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

രാഹുല്‍ ഗാന്ധിക്കെതിരെ ലോക്സഭയില്‍ ബിജെപി കനത്ത പ്രതിഷേധമായിരുന്നു ഉയര്‍ത്തിയത്. ഉന്നാവോ, ഹൈദരാബാദ് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയെ ‘റേപ്പ് കാപിറ്റല്‍’ എന്ന് രാഹുല്‍ വിളിച്ചതിനെതിരെയാണ് വനിതാ എംപിമാരുടെ നേതൃത്വത്തില്‍ ബിജെപി സഭയില്‍ പ്രതിഷേധിച്ചത്.

Loading...

ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് റേപ്പ് കാപിറ്റല്‍ പരാമര്‍ശം രാഹുല്‍ നടത്തിയത്. പെണ്‍മക്കളെയും സഹോദരിമാരെയും എന്തുകൊണ്ടാണ് ഇന്ത്യക്കു സംരക്ഷിക്കാന്‍ കഴിയാത്തതെന്നു വിദേശ രാജ്യങ്ങള്‍ ചോദിക്കുകയാണെന്നു രാഹുല്‍ അന്നു പറഞ്ഞിരുന്നു.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ രാഹുല്‍ ഗാന്ധി മോശമായ രീതിയില്‍ പരാമര്‍ശിച്ചു എന്ന പേരില്‍ സഭയില്‍ ബിജെപിയുടെ ശക്തമായ പ്രതിഷേധം.

മേക്ക് ഇന്‍ ഇന്ത്യ അല്ല, റേപ് ഇന്‍ ഇന്ത്യ എന്ന പരാമര്‍ശത്തിനെതിരെയാണ് സഭകളില്‍ പ്രതിഷേധം അലയടിച്ചത്. ജാര്‍ഖണ്ഡില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് രാഹുല്‍ വിവാദപരമായ പരാമര്‍ശം നടത്തിയത്. രാഹുല്‍ സ്ത്രീകളെ മോശമായി ചിത്രീകരിച്ചു എന്നാണ് ബിജെപിയുടെ വനിതാ എംപിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സഭയില്‍ പ്രതിഷേധിച്ചു.

പ്രധാനമന്ത്രിയുടെ സുപ്രധാനമായ ആശയത്തെ രാഹുല്‍ മോശമായി ചിത്രീകരിച്ചുവെന്നും രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കേണ്ടത് സ്ത്രീകളെ ഉപയോഗിച്ചല്ലെന്നും എംപിമാര്‍ ആരോപിച്ചു. എന്നാല്‍ രാജ്യത്തെ സ്ത്രീകളുടെ ദുരവസ്ഥ തുറന്ന് കാട്ടുന്നതിനാണ് രാഹുല്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയതെന്നാണ് കോണ്‍ഗ്രസ്സ് മറുപടി പറഞ്ഞത്.