വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണം ; ശബരിമലയുടെ പേര് പറയാതെ രാഹുല്‍ഗാന്ധി

പത്തനംതിട്ട: വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിശ്വാസമായാലും ആചാരമായാലും അത് പ്രകടിപ്പിക്കണം. എന്നാല്‍ ഇത് അക്രമത്തിലേക്ക് നയിക്കരുതെന്ന് രാഹുല്‍ പറഞ്ഞു. പത്തനംതിട്ടയില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയാണ് രാഹുലിന്റെ പരാമര്‍ശം.

ജനങ്ങള്‍ക്ക്് അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും പ്രകടപ്പിക്കുന്നതിലോ നടത്തുന്നതിലോ കോണ്‍ഗ്രസ് ഒരിക്കലും തടസ്സം നില്‍ക്കില്ല. കേരളത്തിലെ ജനങ്ങളുടെ യുക്തിക്ക് ഞാന്‍ ആ വിഷയം വിട്ട് കൊടുക്കുന്നു. ജനങ്ങള്‍ക്ക് തീരുമാനമെടുക്കാനുള്ള കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിലുടനീളം ശബരിമലയുടെ പേര് പറയാതെയായിരുന്നു രാഹുല്‍ ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്ന പ്രസ്താവന നടത്തിയത്. പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പ്രളയത്തിലകപ്പെട്ട ജനങ്ങള്‍ക്ക് വലിയ സഹായം ചെയ്യാനാകുമെന്നും രാഹുല്‍ പറഞ്ഞു.