പിറന്നാളിന് റെക്കോർഡ് വാക്സിനേഷൻ, പിന്നീട് കുറഞ്ഞു, മോദിയെ പരിഹസിച്ച് രാഹുൽ

ന്യൂഡൽഹി : കഴിഞ്ഞ ദിവസമായി രുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ. പിറന്നാൾ ദിനത്തിൽ റെക്കോർഡ് വാക്സിനേഷനാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 2.5 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്താണ് റെക്കോർഡ് നേട്ടം കൈവരിച്ചത്. അതേസമയം റെക്കോർഡ് നേട്ടം കൈവരിച്ചതിന് തൊട്ടുപിന്നാലെ നിരക്ക് കുത്തനെ കുറയുകയും ചെയ്തു. ഇതിന് പിന്നാലെ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രം​ഗത്ത് എത്തിയിരിക്കുകയാണ്.

‘ചടങ്ങ് അവസാനിച്ചു’ എന്ന അടിക്കുറിപ്പോടെ രാജ്യത്തെ കഴിഞ്ഞ പത്ത് ദിവസത്തെ വാക്സിനേഷൻ നിരക്കിന്റെ ഗ്രാഫ് ഉൾപ്പെടെ ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുലിന്റെ പരിഹാസം.മോദിയുടെ പിറന്നാൽ ദിനത്തിൽ മാത്രം വാക്‌സിനേഷൻ കുത്തനെ വർധിക്കുകയും അതിന് മുമ്പും ശേഷവുമുള്ള ദിവസങ്ങളിൽ വാക്‌സിനേഷൻ കുറഞ്ഞുവെന്നും രാഹുൽ ചൂണ്ടിക്കാണിച്ചു.

Loading...