ക്വാറന്റൈന് ലംഘിച്ചെന്ന പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ് മാധ്യമങ്ങള്‍ രംഗത്ത്.ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ രാഹുല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ തമിഴ്നാട്ടില്‍ ജല്ലിക്കെട്ട് കാണാനെത്തിയതുമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇതുസംബന്ധിച്ച് സമൂഹ മാദ്ധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ഇറ്റലിയില്‍ നിന്നും ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് രാഹുല്‍ മടങ്ങിയെത്തിയത്. ഇന്ത്യയ്ക്ക് പുറത്തുനിന്നും വന്നിട്ടും രാഹുല്‍ ഗാന്ധി എന്തുകൊണ്ട് ക്വാറന്റൈനില്‍ കഴിയാന്‍ തയ്യാറാകുന്നില്ലെന്നും കൊറോണ മാനദണ്ഡങ്ങള്‍ രാഹുലിന് ബാധകമല്ലേയെന്നും അഭിഭാഷകയായ ചാന്ദിനി ഷാ ചോദിച്ചു.
കൊവിഡ് പ്രതിസന്ധി നിലനില്‍ക്കേ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരുന്നു ജല്ലിക്കെട്ട് നടത്തിയത്. എന്നിരുന്നാലും വിദേശരാജ്യം സന്ദര്‍ശിച്ച് മടങ്ങിയെത്തിയ വ്യക്തികള്‍ 14 ദിവസത്തില്‍ കുറയാതെ ക്വാറന്റൈനില്‍ കഴിയണമെന്ന ആരോഗ്യമന്ത്രാലത്തിന്റെ നിര്‍ദേശം നിലനില്‍ക്കേയാണ് രാഹുല്‍ ഗാന്ധി ഇതൊന്നും ചെയ്യാതെ ആഘോഷം കാണാന്‍ തമിഴ്നാട്ടിലെത്തിയത്. നിയമങ്ങള്‍ സാധാരണക്കാര്‍ക്ക് മാത്രമാണോ ബാധകമെന്നും വിഐപികള്‍ക്ക് എന്തും ചെയ്യാം എന്നാണോ എന്നുമൊക്കെയുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുകഴിഞ്ഞു.ജനുവരി 10നാണ് രാഹുല്‍ ഇറ്റലിയില്‍ നിന്നും മടങ്ങി എത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജനുവരി 14ന് തന്നെ അദ്ദേഹം തമിഴ്നാട്ടിലെത്തി. ജെല്ലിക്കെട്ട് നടക്കുന്ന വേദിയിലെത്തിയ രാഹുലിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.