ന്യൂഡല്‍ഹി. കേന്ദ്രസര്‍ക്കാരിന്റെ ഹര് ഘര്‍ തിരങ്ക ക്യാമ്പയിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. 52 വര്‍ഷമായി ദേശീയ പതാകയെ അപമാനിക്കുന്നവരാണ് ഹര് ഘര്‍ തിരങ്കയുമായി എത്തിയിരിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
കര്‍ണടക സന്ദര്‍ശനത്തിനിടെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. രാജ്യത്തെ ഒരു സംഘടന ഒരു കാലത്തും ത്രിവര്‍ണ പതാകയെ സ്വാകരിച്ചിട്ടില്ല. നിരവധി ആളുകളാണ് ത്രിവര്‍ണ പതാകയെ ഉയരത്തില്‍ എത്തിക്കുവാന്‍ ജീവന് നല്‍കിയത്.
52 വര്‍ഷമായി ത്രിവര്‍ണ പതാക ഉയര്‍ത്താത്തവര്‍ ഇന്ന് ത്രിവര്‍ണ പതാകയുടെ ചരിത്രം പഠിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിനെതിരെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
ഇന്ത്യയിലേക്ക് പോളിസ്റ്റര്‍ നിര്‍മിത ചൈനീസ് പതാകകള്‍ ഇറക്കുമതി ചെയ്്ത് ഖാദി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ജോലി ഇല്ലാതാക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.