ഭൂചലനം ആണെന്ന് തോന്നുന്നു എന്റെ മുറി മുഴുവന്‍ കുലുങ്ങുന്നു;ലൈവ് പരിപാടിക്കിടെ രാഹുല്‍ഗാന്ധി

ജയ്പൂര്‍: കഴിഞ്ഞ ദിവസം രാത്രിയാണ് ഉത്തരേന്ത്യയില്‍ പലയിടത്തും ജനങ്ങളെ ഞെട്ടിച്ചുകൊണ്ട് ഭൂമികുലുക്കം ഉണ്ടായത്. രാജ്യ തലസ്ഥാനം ഉള്‍പ്പെടെ പല ഭാഗങ്ങളെയും വിറപ്പിച്ചായിരുന്നു ശക്തമായ ഭൂമികുലുക്കം ഉണ്ടായത്. അതേസമയം ഈ ഭൂമികുലുക്കത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. രാഹുല്‍ ഗാന്ധി പങ്കെടുത്ത ഒരു ലൈവ് സംവാദ പരിപാടിയ്ക്കിടെയാണ് ഭൂചലനം ഉണ്ടാകുന്നത്.

സംസാരത്തിനിടെ പ്രകമ്പനം അനുഭവപ്പെട്ട രാഹുല്‍ ഗാന്ധി, ‘ഭൂചലനം ആണെന്ന് തോന്നുന്നു എന്റെ മുറി മുഴുവന്‍ കുലുങ്ങുന്നു’ എന്ന് സാധാരണ പോലെ പറഞ്ഞ് ചിരിച്ചു കൊണ്ട് സംഭാഷണം തുടരുകയായിരുന്നു.തജാകിസ്ഥാനിലുണ്ടായ റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനങ്ങളാണ് ഇന്ത്യയുടെ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെയും പിടിച്ചുലച്ചത്. സെക്കന്‍ഡുകള്‍ നീണ്ട ഭൂചലനം ന്യൂഡല്‍ഹിക്ക് പുറമെ രാജസ്ഥാന്‍ ജമ്മു കശ്മീരിലെ ശ്രീനഗര്‍ എന്നിവിടങ്ങളിലും അനുഭവപ്പെട്ടിരുന്നു.ആളുകളെ പ്രാണഭീതിയിലാക്കിയ ഭൂചലനത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് ട്വിറ്ററില്‍ വൈറലാകുന്നത്.

Loading...