ഇന്ധനവില വർദ്ധനവ്; രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ സൈക്കിൾ ചവിട്ടി പ്രതിഷേധം

ന്യൂഡൽഹി : രാജ്യത്ത് അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇന്ധനവില വർദ്ധനവിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. സെഞ്ച്വറി അടിച്ചിട്ടും ഇന്ധനവില വർ​ദ്ധനവ് കുതിച്ചുയരുകയാണ്. അതേസമയം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എം പി മാരുടെ സംയുക്ത പ്രതിഷേധം. എം പിമാർ സൈക്കിൾ ചവിട്ടിയായിരുന്നു പാർലമെന്റിലേക്ക് നീങ്ങിയത്.

ഫോൺ ചോർത്തൽ, ഇന്ധന വില വർദ്ധനവ്, കർഷക സമരം, കൊവിഡ് പ്രതിരോധം തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം ഒറ്റക്കെട്ടായാണ് പ്രതിഷേധിച്ചത്. കേന്ദ്രത്തിനെതിരെ പ്രതിപക്ഷ ഐക്യ നിര രൂപപ്പെടുന്നതിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്.രാഹുലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തിലാണ് സൈക്കിൾ റാലി നടത്താനുള്ള തീരുമാനം കൈക്കൊണ്ടത്. കേന്ദ്രസർക്കാരിനെ യോഗത്തിൽ പങ്കെടുത്ത പ്രതിപക്ഷ എം പി മാർ നിശിതമായി വിമർശിക്കുകയും ചെയ്തു. രാജ്യത്ത് വിലക്കയറ്റം കൊണ്ട് ജനം നട്ടംതിരിയുമ്പോഴും കേന്ദ്ര സർക്കാരിന് ഒരു കുലുക്കവുമില്ലെന്നായിരുന്നു പ്രധാന വിമർശനം.

Loading...