അടിയന്തരാവസ്ഥ മുത്തശ്ശിയുടെ തെറ്റായ തീരുമാനമായിരുന്നു; രാഹുല്‍ ഗാന്ധി

ഇന്ദിരഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയെ തള്ളി പറഞ്ഞു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അടിയന്തരാവസ്ഥ തെറ്റായിരുന്നുവെന്ന് വ്യക്തമാക്കിയ രാഹുല്‍ ഇന്ത്യന്‍ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും പറഞ്ഞു. കോര്‍ണല്‍ സര്‍വകലാശാല പ്രൊഫസര്‍ കൗശിക് ബസുവുമായുള്ള സംവാദത്തിനിടെയാണ് രാഹുലിന്റെ പ്രതികരണം.

1975 മുതല്‍ 77 വരെ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയെ പ്രഖ്യാപിച്ചത് തെറ്റെന്ന് ആദ്യമായാണ് കോണ്ഗ്രസ് പരസ്യമായി ഏറ്റുപറയുന്നത്. മുത്തശ്ശിയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് രാഹുല്‍തന്നെ ഏറ്റുപറയുമ്പോള്‍ കാലം കത്തുവെച്ച മപ്പുപറച്ചില്‍ കൂടിയാണത്. അന്നത്തെ നടപടികള്‍ തെറ്റായിരുന്നുവെന്ന് ഇന്ദിര ഗാന്ധി മനസിലാക്കിയിരുന്നുവെന്നും ഇതില്‍ മാപ്പ് പറഞ്ഞിരുന്നുവെന്നും രാഹുല്‍ പറയുന്നു.അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാല പ്രൊഫസര്‍ കൗശിക് ബസുവുമായുള്ള സംവാദത്തിനിടെയാണ് രാഹുലിന്റെ പ്രതികരണം.

Loading...

എന്നാല്‍ രാജ്യത്തെ ഇന്നത്തെ സാഹചര്യവും അടിയന്തരാവസ്ഥ കാലത്ത് സംഭവിച്ചതും തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ടെന്നും രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങള്‍ തകര്‍ക്കാനോ പിടിച്ചെടുക്കാനോ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് ആര്‍എസ്എസ് രാജ്യത്തെ എല്ലാ സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളെയും പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.