നേതാവിനും 15 പേര്‍ക്കും വേണ്ടിയുള്ളതല്ല ഇന്ത്യ ; മോദിക്കെതിരെ ആഞ്ഞടിച്ച്‌ രാഹുല്‍ ഗാന്ധി

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പ്രധാനമന്ത്രിക്കെതിരെ ശബ്ദിച്ചാല്‍ ജയിലില്‍ ഇടുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് രാഹുല്‍ പറഞ്ഞു. ഒരു നേതാവും ഒരു സിദ്ധാന്തവും മതിയെന്ന നയത്തിലാണ് നരേന്ദ്രമോദി. നേതാവിനും പതിനഞ്ച് പേര്‍ക്കും ഉള്ളതല്ല ഇന്ത്യ. രാജ്യത്തെ സാമ്ബത്തിക ഭദ്രത ഇല്ലാതാക്കിയതില്‍ മോദി മറുപടി പറയണം. കോണ്‍ഗ്രസ് എല്ലാക്കാലത്തും ഉയര്‍ത്തുന്നത് വൈവിധ്യമാണെന്നും രാഹുല്‍ പറഞ്ഞു.

ഇന്ത്യയുടെ കരുത്ത് മികച്ച സമ്ബദ് വ്യവസ്ഥയായിരുന്നു. ഇതാണ് നരേന്ദ്രമോദിയും ബിജെപിയും തകര്‍ത്തത്. ഇതിന് മോദി മറുപടി നല്‍കണം. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. ആഭ്യന്തര ഉത്പാദന നിരക്ക് ഇപ്പോള്‍ കാണാന്‍ പോലുമില്ല. കേന്ദ്രസര്‍ക്കാര്‍ ഇതിന് മറുപടി നല്‍കണം.

Loading...

ബിജെപി സര്‍ക്കാര്‍ ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം കോടി രൂപയുടെ നികുതി ഇളവാണ് 15 പേര്‍ക്കായി നല്‍കിയത്. രാജ്യത്തെ ജനങ്ങളുടെ അവസ്ഥ പരിതാപകരമാണ്. വിദ്യാര്‍ത്ഥികളുടെ, യുവാക്കളുടെ തൊഴിലെന്ന സ്വപ്‌നം പോലും ബിജെപി സര്‍ക്കാര്‍ തകര്‍ത്തു. ഇതാണ് ചര്‍ച്ചചെയ്യപ്പെടേണ്ടത്. മോദിയും ബിജെപിയും ഇക്കാര്യത്തില്‍ മറുപടി പറയണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.