എന്റെ മനസ്സ് കേരളത്തിനൊപ്പമാണ്; സുരക്ഷിതരായിരിക്കൂവെന്ന് രാഹുൽ ​ഗാന്ധി

ദില്ലി: സംസ്ഥാനത്ത് അതിശക്തമായ മഴ തുടർന്നു കൊണ്ടിരിക്കുകയാണ്. മറ്റൊരു പ്രളയത്തിലേക്കുള്ള സാഹചര്യമാണോ കാണുന്നതെന്ന ആശങ്കയിലാണ് കേരള ജനത. പലയിടത്തും നിരവധി ആൾക്കാരെ കാമാനില്ല. ഉരുൾപ്പൊട്ടലിൽ വീട് ഒലിച്ചു പോയി. അത്തരത്തിൽ ഭയനാകമായ കാഴ്ചകളാണ് ചുറ്റിലുമുള്ളത്. അതേസമയം മഴയുടെ സാഹചര്യത്തിൽ സുരക്ഷിതരായിരിക്കാനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനുമാണ് വയനാട് എംപി രാഹുൽ ഗാന്ധിയുടെ നിർദേശം. തന്റെ മനസ്സ് കേരള ജനതക്കൊപ്പമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ് തന്റെ മനസ്സെന്ന് പ്രിയങ്കാ ഗാന്ധിയും ട്വീറ്റ് ചെയ്തു. പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടുന്നവരെ എല്ലാ വിധത്തിലും സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നതായും പ്രിയങ്ക പറഞ്ഞു.