രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലേക്ക്

Loading...

രാഹുല്‍ ഗാന്ധി ഇന്ന് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഇന്ന് ഉച്ചയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി നിലമ്പൂര്‍ കോട്ടക്കല്ല്, മമ്പാട് എം.ഇ.എസ് , എടവണ്ണപ്പാറ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളിലെത്തും.ഇന്ന് മലപ്പുറം കളക്ട്രേറ്റിലെ  അവലോകനയോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
സുരക്ഷാ കാരണങ്ങളാലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്നതിനാലും രാഹുല്‍ സന്ദര്‍ശനം മാറ്റിവെയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥന മറികടന്നാണ് രാഹുല്‍ വയനാട് സന്ദര്‍ശിക്കാനെത്തുന്നത്.ഇന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന രാഹുല്‍ തിങ്കളാഴ്ച രാലിലെ കല്‍പറ്റയിലെത്തി ദുരന്തമേഖലകളില്‍ ചെന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും.വയനാട് കളക്ട്രേറ്റിലെ അവലോകന  യോഗത്തിലും രാഹുല്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം പ്രതിപക്ഷ നേതാക്കള്‍ ഇന്ന് നടത്താനിരുന്ന വയനാട് സന്ദര്‍ശനം റദ്ദാക്കി. പ്രളബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു പദ്ധതി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് സന്ദര്‍ശനം മാറ്റിവെച്ചത്.