വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കും! പ്രഖ്യാപനം നടത്തി എകെ ആന്റണി, ആവേശത്തില്‍ കോണ്‍ഗ്രസ്

ദില്ലി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് അവസാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് തന്നെ മത്സരിക്കാന്‍ തീരുമാനം. സിറ്റിംഗ് മണ്ഡലമായ അമേഠിക്ക് പുറമേയാണ് രാഹുല്‍ രണ്ടാം മണ്ഡലമായി വയനാട് തിരഞ്ഞെടുത്തിരിക്കുന്നത്. എകെ ആന്റണിയാണ് ദില്ലിയില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളത്തില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

കര്‍ണാടകയും തമിഴ്‌നാടും രാഹുല്‍ ഗാന്ധിയെ ആവശ്യപ്പെട്ട് രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും കേരളം തിരഞ്ഞെടുക്കാനായിരുന്നു രാഹുല്‍ ഗാന്ധിയുടെ തീരുമാനം. വയനാട് രാഹുല്‍ ഗാന്ധിക്ക് ഏറ്റവും അനുയോജ്യമായ മണ്ഡലമാണ് എന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. അതേസമയം രാഹുലിന്റെ മത്സരം ഇടതുപക്ഷത്തിന് എതിരെ അല്ല എന്നും കോണ്‍ഗ്രസ് വാദിക്കുന്നു

Loading...