രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതി ഒഴിയേണ്ടി വരും ; നോട്ടീസ് ഉടൻ

ന്യൂഡൽഹി : പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപത്തിൽ രാഹുൽ ഗാന്ധിക്ക് വൻ തിരിച്ചടി. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി വിജ്ഞാപനം പുറത്തിറക്കിയതോടെ രാഹുൽ ഗാന്ധി ദില്ലിയിലെ ഔദ്യോഗിക വസതി ഉടൻ ഒഴിയേണ്ടി വരും. ‌2004 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് രാഹുൽ ​ഗാന്ധിയ്‌ക്ക് താമസിക്കാനായി 12, തു​ഗ്ലക്ക് ലെെൻ ബം​​ഗ്ലാവ് അനുവ​ദിച്ചിരുന്നു. ഇത് രാഹുലിന് നഷ്ടമാകുമെന്ന കാര്യത്തിൽ ഉറപ്പായി.

രാഹുൽ ഗാന്ധിയോട് ഒരു മാസത്തിനകം വീടൊഴിയാൻ ആവശ്യപ്പെട്ടായിരിക്കും നോട്ടീസ് നൽകുക. അതേസമയം വയനാട് ഉപതെരഞ്ഞെടുപ്പ് നടത്താൻ നിലവിൽ തടസ്സമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. നിയമ വിദഗ്ധരുമായി ആലോചിച്ചെടുത്ത തീരുമാനമെന്നാണ് കമ്മീഷൻ അറിയിച്ചു. ജാതി അധിക്ഷേപ കേസിൽ കോടതി ശിക്ഷ വിധിച്ചത് കണക്കിലെടുത്ത് കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ലോക്‌സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കിയത്.

Loading...

കോടതി വിധി പുറത്തുവന്ന വ്യാഴാഴ്ച മുതൽ അയോഗ്യത പ്രാബല്യത്തിൽ വന്നതായി വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. പിന്നാക്ക വിഭാഗമായ മോദി സമുദായത്തിനെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം ശിക്ഷവിധിച്ചത്. ഗുജറാത്തിലേ സൂറത്ത് കോടതിയുടേതായിരുന്നു വിധി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കർണാടകയിലെ കോലാറിൽ നടന്ന റാലിയിലാണ് മോദി സമുദായത്തെ രാഹുൽ ഗാന്ധി അപമാനിച്ചത്.