മാപ്പുപറയാന്‍ എന്റെ പേര് രാഹുല്‍ സവര്‍ക്കറെന്നല്ല, രാഹുല്‍ ഗാന്ധിയെന്നാണ്

Rahul Gandhi

ഡല്‍ഹി: റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് ആവര്‍ത്തിച്ച്‌ രാഹുല്‍ ഗാന്ധി. മാപ്പു പറയാന്‍ രാഹുല്‍ സവര്‍ക്കര്‍ എന്നല്ല രാഹുല്‍ ഗാന്ധി എന്നാണ് തന്റെ പേരെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നരേന്ദ്ര മോദിയാണ് രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥ ഒറ്റയ്ക്കു തകര്‍ത്തത്. മോദിയും അമിത് ഷായും രാജ്യത്തോടു മാപ്പു പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഡല്‍‌ഹിയില്‍ രാംലീല മൈതാനത്ത് കോണ്‍ഗ്രസിന്റെ ഭാരത് ബച്ചാവോ മഹാറാലിയിലാണ് രാഹുല്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.

എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, ഞാന്‍ രാഹുല്‍ ഗാന്ധിയാണ്. അതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ ഒരിക്കലും മാപ്പു പറയില്ല. സത്യം പറഞ്ഞതിന്റെ പേരില്‍ ഒരു കോണ്‍ഗ്രസുകാരനും മാപ്പു പറയില്ല. രാജ്യത്തെ സമ്ബദ് വ്യവസ്ഥയെ തകര്‍ത്തതിന് ഉത്തരവാദികളായ നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സഹായി അമിത് ഷായുമാണ് രാജ്യത്തോടു മാപ്പു പറയേണ്ടത്.

Loading...

മോദിജി വന്ന് 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ നിരോധിച്ചു. കള്ളപ്പണം ഇല്ലാതാക്കാനാണ് അതെന്നു പറഞ്ഞ് നിങ്ങളെ പറ്റിച്ചു. പിന്നെന്താണു സംഭവിച്ചത്? ഇന്നുവരെ സമ്ബദ് വ്യവസ്ഥ ആ തകര്‍ച്ചയില്‍നിന്നു കരകയറിയിട്ടില്ല.’ – രാഹുല്‍ പറഞ്ഞു.

നീതിക്കായി പോരാട്ടത്തിനു തയാറാകണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ആഹ്വാനം ചെയ്തു. നമ്മുടെ രാജ്യത്തിന്റെയും ഭരണഘടനയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കോണ്‍ഗ്രസ് അവസാന ശ്വാസം വരെയും പൊരുതും. മൗനം പാലിച്ചാല്‍ രാജ്യം ഭിന്നിക്കുന്നത് കാണേണ്ടി വരുമെന്നും സോണിയ പറഞ്ഞു.