രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ മടങ്ങിയെത്തി.

ന്യൂഡല്‍ഹി: അവ്യക്തതകള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമിട്ട്, പാര്‍ട്ടിയില്‍ നിന്നുള്ള അവധി അവസാനിപ്പിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ രാത്രി ഡല്‍ഹിയില്‍ മടങ്ങിയെത്തി. 56 ദിവസത്തെ അജ്ഞാതവാസം അവസാനിപ്പിച്ച് രാത്രി 11 മണിയോടെയാണ് രാഹുല്‍ തിരിച്ചെത്തിയത്.
രാഹുല്‍ അവധിയവസാനിപ്പിച്ച് ഇന്നലെ തിരിച്ചെത്തുമെന്നും ഞായറാഴ്ച ബിജെപി സര്‍ക്കാരിനെരിതെ നടക്കുന്ന കര്‍ഷക റാലിയില്‍ പങ്കെടുക്കുമെന്നും ഇന്നലെ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നില്‍ നിന്നു നയിക്കേണ്ട സമയത്തായിരുന്ന രാഹുല്‍ ഗാന്ധി അപ്രതീക്ഷിതമായി അവധിയില്‍ പോയത്. രാഹുല്‍ എവിടെയാണ് എന്നതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ മുതിര്‍ന്ന നേതാക്കള്‍ പോലും പാടുപെട്ടു.

Loading...

സ്വന്തം ലോക്‌സഭ മണ്ഡലമായ അമേഠിയില്‍ നിന്നു രണ്ട് മാസത്തോളം രാഹുല്‍ വിട്ടുനിന്നതു പ്രവര്‍ത്തകരുടെ അമര്‍ഷത്തിനും പരസ്യ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. തുടര്‍ന്ന് സോണിയ ഗാന്ധി തന്നെ നേരിട്ടെത്തിയാണ് ഇവരെ അനുനയിപ്പിച്ചത്.