Crime News

ഓൺലൈൻ പെൺവാണിഭം: രാഹുൽ പശുപാലനും രശ്മിക്കും ജാമ്യം

കൊച്ചി: ഓൺലൈൻ പെൺവാണിഭക്കേസിൽ പ്രതികളായ രാഹുൽ പശുപാലനും ഭാര്യ രശ്മി. ആർ. നായർക്കും ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരത്തെ സൈബർ പൊലീസ് സ്റ്റേഷൻ പ്രതികൾക്കെതിരെ ഇനിയും അന്തിമ റിപ്പോർട്ട് നൽകിയിട്ടില്ല. ഈ കേസിൽ സമയബന്ധിതമായി അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് സുനിൽ തോമസ് ഇരുവർക്കും ജാമ്യം അനുവദിച്ചത്.

“Lucifer”

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെയുൾപ്പെടെ അശ്‌ളീല ചിത്രങ്ങൾ വെബ്‌സൈറ്റ് വഴി പ്രചരിപ്പിച്ചു പെൺവാണിഭം നടത്തിയ കേസിൽ രാഹുലിനെയും രശ്മിയെയും കഴിഞ്ഞ നവംബർ 18 നാണ് പൊലീസ് ഇവരെ അറസ്റ്റു ചെയ്തത്. ക്രിമിനൽ കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തി 90 ദിവസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കാമെന്നാണ് നിയമം. ഈ കേസിൽ തിരുവനന്തപുരത്തെ സൈബർ പൊലീസ് സ്റ്റേഷൻ പ്രതികൾക്കെതിരെ ഇനിയും അന്തിമ റിപ്പോർട്ട് നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി രാഹുലിനും രശ്മിക്കും ജാമ്യം അനുവദിച്ചത്.

75,000 രൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവുമാണ് പ്രധാന വ്യവസ്ഥ. കൂടാതെ ലൈംഗിക സ്വഭാവമുള്ള കമന്റുകളോ വെബ്‌സൈറ്റ് പോസ്റ്റുകളോ പ്രചരിപ്പിക്കരുതെന്ന വ്യവസ്ഥയും ജാമ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാസ്‌പോർട്ട് ഉണ്ടെങ്കിൽ ഹാജരാക്കണം, എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കണം, കോടതിയിൽ ഹാജരാകാനല്ലാതെ സംസ്ഥാനത്തിനു പുറത്തേക്ക് പോകരുത്, സാക്ഷികളെയും കേസിലെ പരാതിക്കാരെയും സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ ശ്രമിക്കരുത് എന്നിങ്ങനെയുള്ള വ്യവസ്ഥകളും ജാമ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related posts

ഫയർസ്റ്റേഷനിലേക്ക് രാത്രിയെന്നോ പകലെന്നോയില്ലാതെ വിളിച്ച് പെൺകുട്ടിയുടെ പ്രണയാർദ്രമായ കിളിക്കൊഞ്ചൽ… താക്കീത് നൽകിയിട്ടും വീട്ടുകാരെ അറിയിച്ചിട്ടും രക്ഷയില്ല, നിവൃത്തിയില്ലാതെ കളക്ടറെ കാണാനൊരുങ്ങി ജീവനക്കാർ

subeditor5

സന്യാസി ബാബാ സച്ചിദാനന്ദിനെതിരേ വിശ്വാസിയും ആശ്രമ അന്തോവാസിയുമായ ഒരു യുവതിയുടേതാണ് ഗുരുതര ആരോപണം

special correspondent

പഠിപ്പിക്കാന്‍ ഒപ്പംകൂട്ടിയ ശേഷം ലൈംഗിക ചൂഷണം;പൂജാരിയെ യുവതികള്‍ കൈകാര്യം ചെയ്തു

രാത്രിയില്‍ ഉറങ്ങാതെ സിനിമ കണ്ട ഭാര്യയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊന്നു

main desk

സ്‌നേഹം നടിച്ച് വീട്ടില്‍ കൊണ്ടുവന്ന് രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച 60കാരന്‍ അയല്‍വാസി അറസ്റ്റില്‍

കലാഭവന്‍ മണിയുടെ പാഡിയില്‍ യുവതിക്ക് നേരെ പീഡനശ്രമം

നടിയുടെ പോണ്‍ വീഡിയോ വൈറല്‍; പ്രതികരിക്കാതെ താരം

പ്ലസ് വൺ വിദ്യാർഥിനിയേ ബന്ധുവായ 27കാരൻ ഗർഭിണിയാക്കി,ബന്ധുക്കൾ രഹസ്യമാക്കിയ സംഭവം പോലീസ് പിടികൂടി

subeditor

സ്വാമി സന്ദീപാനന്ദഗിരിയുടെ കാറുകള്‍ കത്തിച്ചും ആശ്രമത്തിന് മുന്നില്‍ റീത്തുവെച്ചും അക്രമികള്‍

subeditor5

ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയായ വൈദികനില്‍ നിന്ന് പിടിച്ചെടുത്ത തുകയില്‍ 6.65 കോടി കാണാനില്ലെന്ന് പരാതി

main desk

സീനിയേഴ്‌സ് മര്‍ദിച്ച് നഗ്നനാക്കി വീഡിയോ പ്രചരിപ്പിച്ചു: വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

പാരച്യൂട്ട് തുറക്കാന്‍ വൈകി ; 47 കാരനായ സ്‌കൈഡൈവര്‍ക്ക് ദാരുണാന്ത്യം

subeditor

Leave a Comment