രാഹുല്‍ ഗാന്ധി ഇന്ന് ജമ്മുകശ്മീരില്‍, ഒപ്പം യച്ചൂരിയും

രാഹുല്‍ ഗാന്ധി ഇന്ന് ജമ്മുകശ്മീരിലേക്ക്. പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷം ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് സന്ദര്‍ശനം. സീതാറാം യച്ചൂരി, ഗുലാം നബി ആസാദ്, തുടങ്ങി ഒമ്പത് പ്രതിപക്ഷ നേതാക്കളും രാഹുലിനെ അനുഗമിക്കും. ശ്രീനഗറിലെത്തുന്ന രാഹുല്‍ ഗാന്ധിയെ തടയാനാണ് സാധ്യത.

കശ്മീര്‍ പുന:സംഘടനയ്ക്ക് ശേഷം സംസ്ഥാനത്ത് ആക്രമണം നടക്കുന്നുവെന്നും പ്രധാനമന്ത്രി സുതാര്യമായ മറുപടി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. രാഹുലിന്റെ വിമര്‍ശനങ്ങളെ തുടര്‍ന്ന് നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്താമെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ സത്യപാല്‍ മലിക് ജമ്മു കശ്മീരിലേക്ക് രാഹുലിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ വിമാനം വേണ്ടെന്നും അവിടുത്തെ ജനങ്ങളോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചാല്‍ മതിയെന്നുമായിരുന്നു രാഹുലിന്റെ മറുപടി.

Loading...