ഈ ശരീരം നേടിയെടുക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു, പഴയ എന്നെ ഓര്‍ത്തെടുക്കാന്‍ പോലും പറ്റുന്നില്ല;റായ് ലക്ഷ്മി

മലയാള സിനിമയ്ക്ക് പ്രിയപ്പെട്ട താരമാണ് റായ് ലക്ഷ്മി. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്ക് സിനിമകളിലും ബോളീവുഡിലടക്കം താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ മെയ്ക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായ റായ് ലക്ഷ്മിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.

തന്റെ പുതിയ മെയ്ക്കോവറിനെ കുറിച്ച് താരം പറയുന്നതിങ്ങനെ.’ഈ ബിക്കിനി ശരീരം നേടിയെടുക്കാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പഴയ എന്നെ എനിക്ക് ഓര്‍ത്തെടുക്കാന്‍ പോലും കഴിയുന്നില്ല. ജീവിതകാലം മുഴുവന്‍ ഞാന്‍ നേടാനും നഷ്ടപ്പെടുത്താനുമായി പോരാടുകയായിരുന്നു. ഒടുവില്‍ ഞാനൊരു പുതിയ വ്യക്തിയായത് പോലെ തോന്നുന്നു. എനിക്ക് സംഭവിച്ച മാറ്റത്തെ ഞാന്‍ ഇഷ്ടപെടുന്നു

ഫിറ്റ് ആയിരിക്കുക എന്നാല്‍ ശാരീരികമായ മാറ്റം മാത്രമല്ല, അത് അടിമുടിയുള്ള മാറ്റമാണ്. ഇതിന് തുടക്കം കുറിച്ചതില്‍ എനിക്കു സന്തോഷമുണ്ട്, നിങ്ങളില്‍ വിശ്വസിക്കൂ. എന്തും നേടിയെടുക്കാനാകും- റായ് ലക്ഷ്മി കുറിച്ചു.