സോണിയ ഗാന്ധിയുടെ മണ്ഡലം ഉടന്‍ തന്നെ കോണ്‍ഗ്രസ് മുക്തമാകും

കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ പാര്‍ലമെന്റ് മണ്ഡലമായ റായ്ബറേലി ഉടന്‍ കോണ്‍ഗ്രസ് മുക്തമാകും. ഇവിടെ നിന്നുള്ള രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറെടുക്കുന്നതായാണ് വിവരം. 403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസിന് ഏഴ് അംഗങ്ങളാണ് ഉള്ളത്. ഇവരില്‍ രണ്ടുപേര്‍ റായ്ബറേലിയില്‍ നിന്നുള്ളവരാണ്.

ഈ രണ്ട് എം.എല്‍.എമാരും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടാന്‍ കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നിയമസഭയില്‍ നിന്ന് അയോഗ്യരാക്കപ്പെടുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണിത്. കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ രാജിവച്ച് അതത് സീറ്റുകളില്‍ നിന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ ആഗ്രഹിക്കുന്നില്ല.
അദിതി സിംഗ്, രാകേഷ് സിംഗ് എന്നിവരാണ് റായ് ബറേലിയില്‍ നിന്നുള്ള രണ്ട് കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍.

Loading...