എം ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് റെയ്ഡ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് റെയ്ഡ്. തിരുവനന്തപുരത്തെ ഫ്‌ളാറ്റിലാണ് റെയ്ഡ് നടന്നത്. വെള്ളിയാഴ്ചയായിരുന്നു കസ്റ്റംസ് ഫ്‌ളാറ്റില്‍ പരിശോധന നടത്തിയത്. സെക്രട്ടറിയേറ്റിന് സമീപത്തുള്ള ഫ്‌ളാറ്റിലെ നാലാം നിലയിലാണ് ശിവശങ്കര്‍ ഒരു വര്‍ഷമായി താമസിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തുമായി ശിവശങ്കര്‍ ഈ ഫ്‌ളാറ്റില്‍ വച്ച് ചര്‍ച്ച നടത്തിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. റീ ബില്‍ഡ് കേരളയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതും ഇതേ ഫ്‌ളാറ്റിലാണ്. സെക്രട്ടേറിയറ്റില്‍ സ്ഥലമുണ്ടായിട്ടും ലക്ഷങ്ങള്‍ വാടക കൊടുത്ത് ഫ്‌ളാറ്റില്‍ ഓഫീസ് മുറി കണ്ടെത്തിയത് നേരത്തെയും വിവാദത്തിന് ഇടയാക്കിയിരുന്നു.

Loading...