കേരളത്തിലെ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സി.ബി.ഐ നടത്തിയ മിന്നല്‍ പരിശോധനയില്‍ 55 ലക്ഷം രൂപ കണ്ടെടുത്തു. സ്റ്റാര്‍ പദവിക്കായി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. അടിസ്ഥാന സൗകര്യം പോലമില്ലാത്ത ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.കേരളത്തിലെ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സി.ബി.ഐ നടത്തിയ മിന്നല്‍ പരിശോധനയില്‍ 55 ലക്ഷം രൂപ കണ്ടെടുത്തു.
സ്റ്റാര്‍ പദവിക്കായി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. അടിസ്ഥാന സൗകര്യം പോലമില്ലാത്ത ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടര്‍ എസ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട് ഉണ്ട്.
തമിഴ്നാട്ടിലെ പഴനിയില്വച്ചായിരുന്നു അറസ്റ്റ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്.അതേസമയം ചെന്നൈയിലെ ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഇടനിലക്കാര്‍ വഴി കോഴ വാങ്ങിയെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്.കൊവിഡ് മൂലം നിര്‍ത്തിവച്ച ക്ലാസിഫിക്കേഷന്‍ ഒരാഴ്ച മുന്‍പാണ് വീണ്ടും ആരംഭിച്ചത്. അന്വേഷണം പുരോഗമിക്കുകയാണ്.