ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടാലും റെയ്ഡുകള്‍ ശക്തമായി നടക്കുമെന്ന് ഋഷിരാജ്

മാവേലിക്കര: എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടാലും റെയ്ഡുകള്‍ ശക്തമായി നടക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു.  കഴിഞ്ഞ ദിവസം ചൂരല്ലൂര്‍ എല്‍ഐസി കോളനിയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ആക്രമിക്കപ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കളര്‍ ചേര്‍ത്ത് മദ്യം വില്‍പ്പന നടത്തുന്ന സ്ഥലമായ ഇവിടം എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.  സംഭവത്തില്‍ ലോക്കല്‍ പോലീസിന്റെ സഹായം കിട്ടിയിട്ടുണ്ടെന്നും 23ഓളം ബാക്കി പ്രതികളില്‍ 23പേരില്‍ കൊച്ചുമോന്‍ എന്നയാളെ കൂടി പിടികൂടിയിട്ടുണ്ടെന്നും ഋഷിരാജ് സിംഗ് അറിയിച്ചു.