വാഷിംഗടണ്‍: തന്റെ അഭിഭാഷകന്റെ ഓഫീസുകളില്‍ എഫ്ബിഐ നടത്തിയ റെയ്ഡിനെതിരെ പൊട്ടിത്തെറിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ്. എഫ്ബിഐയുടെ നടപടി അപമാനകരവും രാജ്യത്തോടുള്ള ആക്രമണവുമാണെന്ന് ട്രമ്പ് കുറ്റപ്പെടുത്തി.
എഫ്ബിഐയെ ദുര്മന്ത്രവാദിയോട് ഉപമിച്ച ട്രമ്പ് മന്ത്രവാദി തന്നെ നിരന്തരമായി വേട്ടയാടുകയാണെന്നും വൈറ്റ് ഹൗസ് റിപ്പോര്‍ട്ടര്‍ക്കു നല്കിയ അഭിമുഖത്തില്‍ ആരോപിച്ചു. ട്രമ്പിന്റെ അഭിഭാഷകനായ മൈക്കിള്‍ കോഹന്റെ ഓഫീസുകളില്‍ കടന്നുകയറിയ എഫ്ബിഐ ഉദ്യോഗസ്ഥര്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന അഭിഭാഷകന്റെയും കക്ഷികളുടെയും കേസുകള്‍ സംബന്ധിച്ച രേഖഖളെല്ലാം പിട്ടിച്ചെടുത്തതായി ട്രമ്പ് ആരോപിച്ചു.
അത് അഭിഭാഷകനും കക്ഷികളും തമ്മിലുള്ള സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണ്. ട്രമ്പുമായി ബന്ധമുണ്ട് എന്ന ആരോപണമുള്ള അശ്ലീല ചലച്ചിത്ര നടിയുമായി ബന്ധപ്പെട്ട രേഖകളും എഫ്ബിഐ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെട്ടിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. റഷ്യന്‍ ഇടപെടലുണ്ടായതായി സംശയിക്കുന്ന 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് നിയമ വകുപ്പിലെ സ്പെഷ്യല്‍ കൗണ്‍സലറായ റോബര്‍ട്ട് മുള്ളറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ട്രമ്പിന്റെ അഭിഭാഷകനായ മൈക്കിള്‍ കോഹന്റെ ഓഫീസുകളില്‍ എഫ്ബിഐ റെയ്ഡ് ഉള്‍പ്പെടെയുള്ള നട പടികള്‍ ആരംഭിച്ചത്.
അതേ സമയം മുള്ളര്‍ പക്ഷപാതപരമായി പെരുമാറുന്നയാളാണെന്നും ഈ അന്വേഷണങ്ങള്‍ തന്നെ മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്നുമുള്ള വിമര്‍ശനമാണ് ട്രമ്പ് ഉയര്‍ത്തിയത്.
ട്ര്നപ്ുമായി ശാരീരിക ബന്ധം പുലര്ത്തിയെന്നവകാശപ്പെട്ട നീലച്ചിത്രനടി സ്റ്റോമി ഡാനിയേല്‍സ് എന്നറിയപ്പെടുന്ന സ്റ്റെഫാനി ക്ലിഫോര്‍ഡ് ആ ബന്ധം മറച്ചുവയ്ക്കാന്‍ 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുമ്പ് 130,000 ഡോളര്‍ പ്രതിഫലമായി കൊടുത്തു എന്ന് മൈക്കിള്‍ കോഹന് തുറന്നുപറഞ്ഞതോടെയാണ് അദ്ദേഹത്തിനുനേരെ പൊതു ജനശ്രദ്ധ തിരിഞ്ഞത്.
ട്രമ്പിന്റെ ഭാര്യ മെലാനിയ പ്രസവിച്ചുകിടക്കുമ്പോള്‍ ട്രമ്പുമായി തനിക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടിവന്നുവെന്നും ഈ ബന്ധം പുറം ലോകം അറിയാതിരിക്കാന്‍ തനിക്ക് പണം വാഗ്ദാനം ചെയ്തു എന്ന് സ്റ്റെഫാനിയും ഒരു മാധ്യമ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.