ഇന്ത്യാ- യു.എ.ഇ റെയിൽ പാത കടലിനടിയിലൂടെ, വൻ പദ്ധതിക്ക് ഇന്ത്യ കൈ കോർക്കുന്നു

യു.എ.ഇയിൽ നിന്നും കടലിൽനടിയിലൂടെ ഇന്ത്യയിലേക്ക് അതി വേഹ റെയിൽ വേ പാതയുടെ ആലോചനകൾ ഇരു രാജ്യവും നടത്തുന്നു. വികസനത്തിൽ വിപ്ലവം എന്നതാണ്‌ ഇന്ത്യയുൽ യു.എ.യിയും ഉന്നം വയ്ക്കുന്നത്. ഇതിനായി ചിലവുകൾ ഇരു രാജ്യവും പങ്കിടും എന്നും പ്രാരംഭ ധാരണയായി. ആദ്യം പദ്ധതിയുടെ രൂപ രേഖയും മറ്റുമാണ്‌. നിലവിൽ ലണ്ടനിലാണ്‌ ഏറ്റവും അധികം ചെറു പാളങ്ങൾ പ്രവർത്തിക്കുന്നത്. ഇതിന്റെ വലിയ മാതൃകയായിരിക്കും ഫുജൈറയില്‍ നിന്ന് മുംബൈയിലേക്കുള്ള സമുദ്രപാതയുടെ വരവ്‌.

പാത വന്നാൽ അത് ലോക അത്ഭുതങ്ങളിൽ ഒന്നായിരിക്കും. മഹാ വികസനമായിരിക്കും അത്. യുഎഇ പഠിക്കാനൊരുങ്ങുന്നത്. അബുദാബിയില്‍ നടന്ന യുഎഇ-ഇന്ത്യ കോണ്‍ക്ലേവിലാണ് പദ്ധതിയുടെ സാധ്യതകളെപ്പറ്റി ചര്‍ച്ച നടന്നത്.ഏകദേശം 2000 കിലോമീറ്റര്‍ നീളം വരുന്ന റെയില്‍പാതയെപ്പറ്റിയുള്ള പഠനം നടത്താനാണ് യുഎഇ ആലോചന. പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇന്ത്യയില്‍ നിന്നു യുഎഇയിലേക്കു ചരക്കു കൊണ്ടുപോകാനും തിരികെ എണ്ണ കൊണ്ടുവരാനുമുള്ള വ്യാപാര ഇടനാഴിയാണ് വിഭാവനം ചെയ്യുന്നത്. യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ അഡ്‌വൈസര്‍ ബ്യൂറോ ലിമിറ്റഡ് എന്ന കമ്പനിയാണ് സമുദ്രത്തിനടിയിലൂടെയുള്ള റെയില്‍പാത എന്ന ആശയം മുന്നോട്ടുവെച്ചത്. അതിവേഗ പാളത്തിലൂടെ സഞ്ചരിക്കുന്ന അള്‍ട്രാ സ്പീഡ് ഫ്‌ളോട്ടിംഗ് ട്രെയിനുകളായിരിക്കും പരീക്ഷിക്കുക. പദ്ധതിക്കായി ട്രില്യണിലധികം രൂപ ചിവിടേണ്ടിവരും. എന്നാൽ നിലവിൽ ഇന്ത്യയുടെ കരുതൽ ധന അളവ് വലരെ ഭദ്രമാണ്‌. അതിനാൽ തന്നെ വൻ പദ്ധതിയായ ഇതുമായി ഇന്ത്യക്ക് യു.എ.ഇയുമായി കൈകോർക്കാനാകും എന്നും കരുതുന്നു

Top