റെയില്‍വേ ഭക്ഷണശാലകളില്‍ നിന്നും ഈ ഭക്ഷണവിഭവങ്ങള്‍ പുറത്ത്

തിരുവനന്തപുരം : റെയില്‍വേ ഭക്ഷണശാലകളില്‍ നിന്നും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായ ഭക്ഷണവിഭവങ്ങള്‍ ഇനി മുതല്‍ ഇല്ല. റെയില്‍വേ വെജിറ്റേറിയന്‍ റിഫ്രഷ്‌മെന്റ് റൂമുകളിലെയും (വിആര്‍ആര്‍), റസ്റ്ററന്‍റുകളിലെയും ഭക്ഷണ നിരക്കില്‍ മാറ്റം വരുത്തിയതിനു ശേഷം പുതുക്കിയ മെനുവില്‍ കേരളീയ വിഭവങ്ങള്‍ പലതും ഇല്ല. കേരളത്തിലെ സ്റ്റേഷനുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റിരുന്ന അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നിവയൊന്നും മെനുവില്‍ ഇല്ല.

റെയില്‍വേ വെജിറ്റേറിയന്‍ റിഫ്രഷ്മെന്റ് റൂമുകളിലെയും (വിആര്‍ആര്‍), റസ്റ്റോറന്റുകളിലെയും ഭക്ഷണ നിരക്ക് രണ്ടിരട്ടി കൂട്ടിയതിനു പുറമേയാണ് പുതിയ മെനുവില്‍ കേരളീയ വിഭവങ്ങള്‍ മിക്കതും പുറത്തായത്. നാരങ്ങാ വെളളം ഉള്‍പ്പെടെ പാനീയങ്ങളും സ്റ്റാളുകളില്‍ നിന്ന് ഒഴിവാക്കി.

Loading...

ഉഴുന്നുവട, പരിപ്പുവട എന്നിവ നിലനിര്‍ത്തിയപ്പോള്‍ പഴംപൊരി, ബജി, ഇലയട, കൊഴുക്കട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയന്‍ എന്നിവ പുറത്തായി.പകരം സമൂസ, കച്ചോരി, ആലു ബോണ്ട, സ്റ്റഫ്ഡ് പക്കോഡ എന്നിവ സ്റ്റാളുകളില്‍ വില്‍ക്കും. സ്‌നാക്ക് മീല്‍ വിഭാഗത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്നു മസാല ദോശയും തൈര്,സാമ്ബാര്‍ സാദവുമൊക്കെയാണുളളത്.

ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷനാണു (ഐആര്‍സിടിസി) മെനു പരിഷ്‌കരിച്ചു നിരക്കുകള്‍ കൂട്ടിയത്. നാരങ്ങാ വെളളം ഉൾപ്പെടെ പാനീയങ്ങളും സ്റ്റാളുകളിൽ നിന്ന് ഒഴിവാക്കി.

ട്രെയിനുകളിലെ ഭക്ഷണ നിരക്ക് കൂട്ടിയതിനു പിന്നാലെ സ്റ്റാളുകളിലെ നിരക്കുകളും തോന്നിയ പോലെയാണ് കൂട്ടിയിരിക്കുന്നത്. ഊണിന്റെ വില 35 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 70 രൂപയാക്കി. എട്ടര രൂപയുടെ ഉഴുന്നു വടയ്ക്കും പരിപ്പു വടയ്ക്കും 15 രൂപ നല്‍കണം. ആലു ബോണ്ട, കച്ചോരി, സമൂസ എന്നിവ രണ്ടെണ്ണത്തിന് 20 രൂപ.

ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നു പരാതിയുയര്‍ന്നിട്ടുണ്ട്. ഐആര്‍സിടിസിക്ക് ചെന്നൈയില്‍ ദക്ഷിണ മേഖല ജനറല്‍ മാനേജരും എറണാകുളത്തു റീജനല്‍ മാനേജരുമുണ്ട്. മെനുവിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ ഇവര്‍ തയാറായിട്ടില്ലെന്നും ആരോപണമുണ്ട്.

ഏഴ് പൂരിയും കിഴങ്ങു കറിയും അടങ്ങുന്ന 20 രൂപയുടെ ജനതാ മീല്‍ മെനുവിലുണ്ടെങ്കിലും റെസ്റ്റോറന്റുകളില്‍ എവിടെയും നല്‍കുന്നില്ല. കേരളത്തില്‍ ആരും ആവശ്യപ്പെടാറില്ലെന്ന ന്യായം പറഞ്ഞാണു കരാറുകാര്‍ ഇത് ഒഴിവാക്കുന്നത്. ഇതര സംസ്ഥാന തൊഴി ലാളികള്‍ക്കു സഹായമാകുന്ന ഭക്ഷണപ്പാക്കേജാണ് ഇത്.

പ്രഭാത ഭക്ഷണത്തില്‍ രണ്ട് ഇഡലി ക്കൊപ്പം 30 ഗ്രാം വീതമുളള രണ്ട് ഉഴുന്നു വട നിര്‍ബന്ധമായി വാങ്ങണം. മൂന്നാമതൊരു ഇഡലി വേണമെങ്കില്‍ വീണ്ടും ഇതേ കോംബോ 35 രൂപ കൊടുത്തു വാങ്ങണം. ഇത് പല സ്റ്റേഷനുകളിലും തര്‍ക്ക ത്തിനിടയാക്കുന്നുണ്ട്. ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷനാണു (ഐആര്‍സിടിസി) മെനു പരിഷ്കരിച്ചു നിരക്കുകള്‍ കൂട്ടിയത്.

ഉത്തരേന്ത്യൻ വിഭവ ങ്ങൾ അടിച്ചേൽപ്പിക്കുന്നുവെന്നു പരാതിയുണ്ട്. ഐആർസിടിസിക്ക് ചെന്നൈയിൽ ദക്ഷിണ മേഖല ജനറൽ മാനേജരും എറണാകുളത്തു റീജനൽ മാനേജരുമുണ്ട്. മെനുവിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടാൻ ഇവർ തയാറായിട്ടില്ലെന്നും ആരോപണമുണ്ട്.