പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യത; വൈകാതെ പെയ്തു തുടങ്ങും

തിരുവനന്തപുരം: അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യത. 48 മണിക്കൂറില്‍ മഴ ശക്തിപ്രാപിക്കുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനോടു ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഇക്വറ്റോറിയല്‍ പ്രദേശങ്ങളിലാണ് ന്യൂനമര്‍ദം രൂപപ്പെടുന്നത്. അടുത്ത 24 മണിക്കൂറില്‍ ലക്ഷദ്വീപിനും തെക്ക് കിഴക്ക് അറബിക്കടലിനും മുകളിലായി മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടാനിടയുണ്ട്.

Loading...

40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരാനിടയുള്ള തെക്ക് അറബിക്കടല്‍, മാലിദ്വീപ്, ലക്ഷദ്വീപ് മേഖല, േകരള തീരം എന്നിവിടങ്ങളില്‍ മല്‍സ്യ ബന്ധനത്തിനായി പോകാതിരിക്കാന്‍ മത്സത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുണ്ട്.

നാലിന് മണിക്കൂറില്‍ 50 മുതല്‍ 60 വരെ (ചില നേരങ്ങളില്‍ 70 വരെ) കിലോമീറ്റര്‍ വേഗതയില്‍ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരാനിടയുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍, അതിനോടു ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍ ,തെക്ക് പടിഞ്ഞാറ് എന്നിവിടങ്ങളില്‍ മല്‍സ്യ ബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ല.

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക് പോസ്റ്റ്‌ ഇങ്ങനെ

കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മേൽ പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല

ജാഗ്രത നിർദ്ദേശം തമിഴ്‌നാട് – പുതുച്ചേരി

02-12-2019 മുതൽ 03-12-2019 വരെ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള ഗൾഫ് ഓഫ് മാന്നാർ , കോമോറിൻ പ്രദേശങ്ങൾ, തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾകടലിന്റെ ശ്രീലങ്കൻ പ്രദേശങ്ങളിലും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല

02-12-2019 മുതൽ 03-12-2019 വരെ
മണിക്കൂറിൽ 40 മുതൽ 50 വരെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള തെക്ക് കിഴക്കൻ അറബിക്കടൽ ,അതിനോട് ചേർന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങളിലും , കേരള കർണ്ണാടക തീരങ്ങളിലും

മണിക്കൂറിൽ 45 മുതൽ 55 വരെ (ചില നേരങ്ങളിൽ 65 വരെ) കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള തെക്ക് പടിഞ്ഞാറ് അറബിക്കടലിലും ,അതിനോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഇക്വറ്റോറിയൽ പ്രദേശങ്ങളിലും

04 -12-2019 ന്
മണിക്കൂറിൽ 40 മുതൽ 50 വരെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള തെക്ക് കിഴക്കൻ അറബിക്കടൽ ,അതിനോട് ചേർന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങളിലും, കേരള കർണ്ണാടക തീരങ്ങളിലും

മണിക്കൂറിൽ 50 മുതൽ 60 വരെ (ചില നേരങ്ങളിൽ70 വരെ) കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള തെക്ക് പടിഞ്ഞാറ് അറബിക്കടലിലും ,അതിനോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഇക്വറ്റോറിയൽ പ്രദേശങ്ങളിലും

മേൽപറഞ്ഞ പ്രദേശങ്ങളിൽ പ്രസ്തുത കാലയളവിൽ മൽസ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

മുന്നറിയിപ്പുള്ള സമുദ്രഭാഗങ്ങൾക്കുള്ള വ്യക്തതക്കായി ഭൂപടം കാണുക.കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി- കേന്ദ്ര കാലാവസ്ഥ വകുപ്പ്

പുറപ്പെടുവിച്ച സമയം 1 PM, 02-1-2019