തുലാവര്‍ഷം കനക്കുന്നു… അമ്പൂരിയില്‍ ഉരുള്‍പൊട്ടി, തുഷാരഗിരിയില്‍ പാലം ഒലിച്ചുപോയി

സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു. തിരുവനന്തപുരത്ത് അമ്പൂരി തൊടുമലയില്‍ ഉരുള്‍പൊട്ടി. ആളപായമില്ലെന്നാണ് വിവരം. മലവെള്ളപ്പാച്ചിലില്‍ നിരവധി കൃഷിനാശമുണ്ടായി.

കോഴിക്കോട് ജില്ലയുടെ മലയോര ഭാഗത്ത് കനത്തമഴ തുടരുകയാണ്. തുഷാരഗിരി പോത്തുണ്ടിയില്‍ നിര്‍മ്മിച്ച താല്‍ക്കാലിക പാലം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി.
കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന പാലത്തിന് പകരം രണ്ടുമാസം മുന്‍പാണ് ഒന്‍പതുലക്ഷം രൂപ ചെലവില്‍ താല്‍ക്കാലിക പാലം നിര്‍മിച്ചത്.

Loading...

സംസ്ഥാനത്ത് ഇന്നും നാളെയും എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച കാസര്‍ക്കോട് ഒഴികെയുള്ള എല്ലാ ജില്ലയിലും യെല്ലോ അലര്‍ട്ടുണ്ട്. തിങ്കളാഴ്ച തെക്കന്‍ ജില്ലകളിലും വയനാട്ടിലും മാത്രമാണ് മുന്നറിയിപ്പ്‌.