തുലാമഴ ഡിസംബര്‍ വരെ നീളും; കാത്തിരിക്കുന്നത് തുടര്‍ച്ചയായ ന്യൂനമര്‍ദവും ചുഴലിക്കാറ്റും

പത്തനംതിട്ട : തുലാമഴ ഡിസംബര്‍ വരെ നീളുമെന്നും കേരളത്തെ കാത്തിരിക്കുന്നത് തുടര്‍ച്ചയായ ന്യൂനമര്‍ദവും ചുഴലിക്കാറ്റുമാണെന്നും റിപ്പോര്‍ട്ട്. തുലാമഴ ഇക്കുറി നവംബര്‍-ഡിസംബര്‍ മാസങ്ങളിലേയ്ക്കും നീണ്ടേക്കും.

തമിഴ്‌നാടിനും കന്യാകുമാരിക്കും ഇടയില്‍ രൂപപ്പെടുന്ന ഈ ന്യൂനമര്‍ദ്ദം തെക്കന്‍ കേരളത്തിന് മുകളിലൂടെ അറബിക്കടലിലേയ്ക്ക് വന്നാല്‍ സംസ്ഥാനത്ത് കനത്ത മഴയായിരിക്കും ലഭിക്കുക.

Loading...

ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത നാല് ദിവസത്തേയ്ക്ക് മഴയെ ശക്തിപ്പെടുത്തുമെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം.
2017 നവംബര്‍ അവസാനവും ഡിസംബര്‍ ആദ്യവുമായി കേരളത്തെ തൊട്ട് നാശംവിതച്ച് കടന്നുപോയ ഓഖി ചുഴലിക്കാറ്റിന്റെ അതേ സഞ്ചാര പാതയാകും ഈ ന്യൂനമര്‍ദ്ദവും തെരഞ്ഞെടുക്കുക.

അടുത്ത 36 മണിക്കൂറിനുള്ളില്‍ അതിതീവ്രന്യൂനമര്‍ദ്ദം രൂപപ്പെടുകയും ഒമാന്‍ തീരത്തേയ്ക്ക് നീങ്ങുകയും ചെയ്യും. ഇതിന്റെ ഫലമായി 24 വരെ ഇവിടെ കനത്ത തുലാമഴ പ്രതീക്ഷിക്കാം.

ഇതിനിടെ,ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടും. ഇത് ആന്ധ്രാതീരം വഴി കരയിലേയ്ക്ക് കടക്കാനാണ് സാധ്യത.